HOME
DETAILS
MAL
സഭയില്‍ ഒന്നും പറയാതെ പുറത്ത് പ്രതിപക്ഷത്തിനെതിരേ മോദി; മാപ്പുപറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം
backup
November 25 2016 | 12:11 PM
- ''നോട്ട് അസാധുവാക്കലിനെ വിമര്‍ശിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ മുന്നൊരുക്കങ്ങളെപ്പറ്റി പ്രശ്‌നമില്ല, അവരുടെ പ്രശ്‌നം അവര്‍ക്ക് മുന്നൊരുക്കം നടത്താന്‍ സമയം കിട്ടിയില്ലെന്നതാണ്'' ഇന്നു രാവിലെ നടന്ന പരിപാടിയില്‍ മോദി പറഞ്ഞിരുന്നു.
- ''പ്രതിപക്ഷം കള്ളപ്പണത്തെ അനുകൂലിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്, എല്ലാ പ്രതിപക്ഷത്തിനെതിരെയുമുള്ള ഗുരുതരമായ ആരോപണമാണിത്, അദ്ദേഹം മാപ്പു പറയണം'' കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ പറഞ്ഞു.
- ''പ്രധാനമന്ത്രി സഭയില്‍ വന്ന് മാപ്പു പറയണം'' കോണ്‍ഗ്രസിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു.ആര്‍ക്കാണ് കള്ളപ്പണമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും മായാവതി പറഞ്ഞു.
- പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യപ്രകാരം മോദി ഇന്നലെ സഭയില്‍ എത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കടുത്ത വിമര്‍ശനത്തിന് ഇരയാവുകയും ചെയ്തു.
- സര്‍ക്കാര്‍ ചെയ്യുന്നത് ആസൂത്രിതമായ മണ്ടത്തരമാണെന്നും നിയമപരമായ കൊള്ളയാണെന്നും മന്‍മോഹന്‍ സിങ് വിമര്‍ച്ചിരുന്നു. നിക്ഷേപിച്ച പണം പിന്‍വലിക്കാനാവാത്ത വേറെ ഏതെങ്കിലും രാജ്യം മോദിക്ക് കാണിച്ചു തരാനാവുമോ എന്നും സിങ് വെല്ലുവിളിച്ചിരുന്നു.
- പാര്‍ലമെന്റിലെ ശീതകാല സമ്മേളനം തുടങ്ങിയ ദിവസം മുതല്‍ നോട്ട് പിന്‍വലിക്കലിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. അധിക ദിവസങ്ങളിലും പ്രതിപക്ഷ ബഹളത്തില്‍ സഭ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
- ബാങ്ക് കൗണ്ടറുകളില്‍ നിന്ന് പഴയെ 500, 1000 നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസരം ഇന്നലെ നിര്‍ത്തലാക്കി. ഇനി മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ അവസരമുള്ളൂ. ഇത് എ.ടി.എം, ചെക്ക് വഴി പിന്‍വലിക്കാം.
- എന്നാല്‍ 500 രൂപയുടെ നോട്ടുകള്‍ ചില സേവനങ്ങള്‍ക്ക് ഇനിയും ഉപയോഗിക്കാനാവും. ഡിസംബര്‍ 15 വരെയാണ് ഇതിന്റെ സമയം. 1000 രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കൂ.
- പിന്‍വലിച്ച പഴയ നോട്ടുകള്‍ ആര്‍.ബി.ഐ ശാഖകളില്‍ നിന്ന് മാറ്റിയെടുക്കുന്നത് തുടരും. ഇന്നു രാവിലെ ആര്‍.ബി.ഐയാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."