ശുചിത്വമിഷനില്‍ ഡെപ്യൂട്ടേഷന്‍
തിരുവനന്തപുരം: ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് (റിവൈസ്ഡ് ശമ്പള സ്‌കെയില്‍ 20,000- 45,800 മുതല്‍ 35,700 - 75,600 വരെ) ജീവനക്കാരില്‍ നിന്നും ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പൂഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി), കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്ററിന്റെ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികകളുടെ ഓരോ ഒഴിവുകളാണുളളത്. അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ആയി അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളാവണം. ഡിസംബര്‍ 17 ന് മുമ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം695003 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."