HOME
DETAILS
MAL
ബള്‍ഗേറിയയില്‍ അഭയാര്‍ഥി മാര്‍ച്ച് അക്രമാസക്തം
backup
November 26 2016 | 05:11 AM
സോഫിയ: ബള്‍ഗേറിയയില്‍ അഭയാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.അഭയാര്‍ഥി ക്യാംപുകളില്‍ നിര്‍ത്തിവച്ച വൈദ്യപരിശോധന പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. തുര്‍ക്കി അതിര്‍ത്തിക്കു സമീപം ഹാര്മണലി റിസപ്ഷന് സെന്ററിലേക്കാണ് മാര്‍ച്ച് നടത്തിയത്.
അഭയാര്‍ഥി പ്രശ്നം രൂക്ഷമായ ഇവിടെ പകര്‍ച്ച വ്യാധികളും മാരക ത്വക്ക് രോഗങ്ങളും ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സമരക്കാര്‍ ടയര്‍ കത്തിക്കുകയും നിരവധി കെട്ടിടങ്ങളും, ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തു. പൊലിസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ പിരിച്ചുവിടാന്‍ പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു. അക്രമത്തില്‍ ആറ് പൊലിസുകാര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."