HOME
DETAILS

ജയില്‍ഭൂമി സംഘ്പരിവാര്‍ സംഘടനയ്ക്ക് പതിച്ചു നല്‍കിയത് വിജിലന്‍സ് അന്വേഷിക്കും

  
backup
November 26 2016 | 06:11 AM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


തിരുവനന്തപുരം: ജയില്‍ ഭൂമി സംഘപരിവാര്‍ സംഘടനയ്ക്കു പതിച്ചു നല്‍കിയത് അന്വേഷിക്കാന്‍ വിജിലന്‍സ്. തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ നിയന്ത്രണത്തിലുള്ള 500 ഏക്കര്‍ ഭൂമിയില്‍ നിന്നും മൂന്നേക്കര്‍ സ്ഥലം പോത്തന്‍കോട് ചിന്താലയ ആശ്രമ ട്രസ്റ്റിനു പതിച്ചു നല്‍കിയതാണു വിജിലന്‍സ് അന്വേഷിക്കുന്നത്.
മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, അന്നത്തെ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, ചിന്താലയ ആശ്രമ ട്രസ്റ്റ് ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെയാണു വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസ് വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരം പ്രത്യേക യൂനിറ്റ് ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം. കഴിഞ്ഞ സെപ്റ്റംബറിലാണു വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി ലഭിച്ചത്.
പ്രാഥമിക അന്വേഷണത്തില്‍ പരാതിയിലെ വസ്തുതകള്‍ ശരിയാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്‌കൂള്‍ നിര്‍മിക്കാന്‍ മൂന്നേക്കര്‍ സ്ഥലം പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ടു ചിന്താലയ ആശ്രമം ട്രസ്റ്റ് 2013ലാണു സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. എന്നാല്‍ ജയില്‍ ഡി.ജി.പിയായിരുന്ന ഋഷിരാജ് സിങ് ഭൂമി പതിച്ചു നല്‍കുന്നത് എതിര്‍ത്തു.
എന്നാല്‍ ജയില്‍ ഡി.ജി.പിയുടെ എതിര്‍പ്പു മറികടന്നു ട്രസ്റ്റിനെക്കുറിച്ചു പൂര്‍ണമായി അന്വേഷിക്കാതെ രണ്ടു മാസത്തിനുള്ളില്‍ ഭൂമി 30 വര്‍ഷത്തേയ്ക്കു പതിച്ചു നല്‍കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago