മുന്നൊരുക്കവുമായി അധികൃതര്‍
കണ്ണൂര്‍: വരള്‍ച്ച നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ കലക്ടറേറ്റില്‍ മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കലക്ടര്‍ മിര്‍ മുഹമ്മദലി, സണ്ണി ജോസഫ് എം.എല്‍.എ, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് സംസാരിച്ചു. സബ് കലക്ടര്‍ രോഹിത് മീണ, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
ജലസ്രോതസുകള്‍ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനും അടിയന്തിര നടപടി
ജലാശയങ്ങള്‍ ശുദ്ധമാക്കി ജലം സംരക്ഷക്കും
കുടിവെളള പദ്ധതികളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കണം
ഓരോ വാര്‍ഡിലും ഒന്ന് എന്ന നിലയില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും
ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്യും.
ജലസ്രോതസുകള്‍ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പുവരുത്തും
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു തദ്ദേശ സ്ഥാപനങ്ങള്‍ കര്‍മപരിപാടി തയാറാക്കണം
ചെറിയ തടയണകള്‍, വി.ഡി.ബി അറ്റകുറ്റപ്പണി, ജലസ്രോതസുകള്‍ വൃത്തിയാക്കല്‍ പോലുള്ള പ്രവൃത്തികള്‍ ജനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കും
ഓരോ വാര്‍ഡിലും കിയോസ്‌കുകള്‍ സ്ഥാപിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."