ചാട്ടം പിഴച്ചില്ല; നിതിഷയ്ക്ക് ഹാട്രിക്
പരിമിതികളെ ചാടിത്തോല്‍പ്പിച്ച നിതിഷയ്ക്കു മേളയില്‍ ഹാട്രികു വിജയം. ഹൈജംപ്, ലോങ്ജംപ്, ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളിലാണു ബേക്കല്‍ ഫിഷിറസ് ഹയര്‍സെക്കന്‍ഡറിയിലെ നിതിഷ ദേവ് ഒന്നാമതെത്തിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലാണു പ്ലസ്ടു വിദ്യാര്‍ഥിനിയായ നിതിഷ മത്സരിക്കാനിറങ്ങിയത്. സ്‌കൂളില്‍ ജംപിനങ്ങളില്‍ പരിശീലിക്കാനുള്ള സൗകര്യങ്ങളൊന്നുമില്ല.
വീട്ടുപരിസരത്തെ പൂഴിമണലില്‍ ചാടിയായിരുന്നു പരിശീലനം. ഏഴാംതരം മുതല്‍ ജംപിനങ്ങളില്‍ മത്സരിക്കുന്നു. കഴിഞ്ഞ തവണ സംസ്ഥാനമേളയില്‍ ഹൈജംപില്‍ മത്സരിച്ചിരുന്നു. ഹൈജംപ് 1.39 മീറ്റര്‍ ഉയരത്തിലും ലോങ്ജംപ് 4.31 മീറ്റര്‍ ദൂരത്തിലും ചാടി. കെട്ടിട നിര്‍മാണത്തൊഴിലാളി സഹദേവന്റെയും ഗീതയുടെയും മകളാണ്. സതീശനാണു പരിശീലകന്‍.
അധ്യാപകരിലെ താരം ജോണി
അധ്യാപകര്‍ക്കുള്ള മത്സരങ്ങളില്‍ ഇരട്ടനേട്ടവുമായി ജോണി. 100 മീറ്റര്‍ ഓട്ടം, 1500 മീറ്റര്‍ നടത്തം എന്നിവയിലാണ് ഇദ്ദേഹം ഒന്നാമതെത്തിയത്. 10.4 സെക്കന്‍ഡുകൊണ്ടാണു 40വയസിനുമുകളിലുള്ള അധ്യാപകര്‍ക്കായുള്ള നൂറുമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയത്.
കുമ്പള ജി.എസ്.ബി.എസ് സ്‌കൂളിലെ പ്രൈമറി അധ്യാപകനായ ജോണി പത്തുവര്‍ഷമായി മത്സര രംഗത്തുണ്ട്. എറണാകുളം സ്വദേശിയായ ജോണി 13 വര്‍ഷം മുമ്പാണു കുമ്പളയിലെത്തുന്നത്. കുമ്പള ഹോളി ഫാമിലി ഹൈസ്‌കൂളിലെ അധ്യാപിക കാര്‍മിലിയും ജോണിക്കു പിന്തുണയായുണ്ട്.
വിരമിക്കുന്നതുവരെ മത്സര രംഗത്തുണ്ടാകുമെന്നു 53 കാരനായ ജോണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."