പ്രചരണോദ്ഘാടനം സംഘടിപ്പിച്ചു
തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണോദ്ഘാനം ഖത്തര്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ.വി അബുബക്കര്‍ ഖാസിമി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. ഖത്തര്‍ സ്റ്റേറ്റ് പ്രസിഡന്റ് മുനീര്‍ ഹുദവി, വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഹുദവി, എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ സ്റ്റേറ്റ് ട്രഷറര്‍ നൗഷാദ് കൈപമംഗലം സംസാരിച്ചു. ചേര്‍പ്പില്‍ നടക്കുന്ന മനുഷ്യ ജാലിക വന്‍ വിജയമാക്കാന്‍ യോഗം ആഹ്വാനം ചെയ്തു.
സൂബൈര്‍ ഫൈസി, ഖത്തര്‍ തൃശൂര്‍ ജില്ല സാരഥികളായ സുബൈര്‍ പാടൂര്‍, അബൂബക്കര്‍ സിദ്ദീഖ് ചാവക്കാട്, സലീം ചാമക്കാല, അബൂ ത്വാഹിര്‍ കൈപമംഗലം, ഖമറുദ്ദീന്‍ ചേര്‍പ്പ് സംബന്ധിച്ചു.
കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി
വടക്കാഞ്ചേരി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിന്റെ ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. കുമരനെല്ലൂര്‍ പി.ജി വില്ലയില്‍ പുഴങ്കര ഗിരിജ നായരുടെ ഉടമസ്ഥതയിലുള്ള കാറിന്റെ പുറകുവശത്തെ ചില്ലാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കാലത്ത് ക്ഷേത്ര ത്തില്‍ പോകാനായി കാറെടുക്കാനെത്തിയപ്പോഴാണ് ചില്ലുകള്‍ തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന അംബാസിഡര്‍ കാറിന് സമീപത്ത് നിന്ന് മദ്യം കഴിയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പൊട്ടിയ ചില്ല് ഗ്ലാസ് കണ്ടെടുത്തു. പരാതിയെ തുടര്‍ന്ന് വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തെളിവെടുത്ത് അന്വേഷണം ആരംഭിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."