ഹരിതഗൃഹവാതകം പുറന്തള്ളുന്നതു കുറയ്ക്കാന്‍ കാനഡയുടെ പദ്ധതി
ഒട്ടാവ: അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെ കാനഡ പരിസ്ഥിതി വകുപ്പ് പ്രത്യേക പദ്ധതി കൊണ്ടുവരുന്നു. ഇന്ധനം കത്തുന്നതിലൂടെ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 2030 ഓടെ 30 മെഗാടണ്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുമായും വിവിധ പ്രവിശ്യകളുമായും കൂടിയാലോചന നടത്തിയശേഷമായിരിക്കും പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരിക. പദ്ധതിയുടെ ഭാഗമായി 2017 ഫെബ്രുവരിയില്‍ ചര്‍ച്ചാ പത്രം പുറത്തിറക്കും. പരമ്പരാഗതമായി കല്‍ക്കരി കത്തിച്ചുണ്ടാക്കുന്ന വൈദ്യുത പദ്ധതി ഉപേക്ഷിക്കുമെന്ന് കാനഡ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
കാനഡയുടെ പുതിയ തീരുമാനം യു.എന്‍ കൊണ്ടുവരുന്ന പാരിസ് കാലാവസ്ഥാ ഉടമ്പടിയെ സഹായിക്കുമെന്ന് ഉറപ്പാണ്. ഉടമ്പടിക്ക് കഴിഞ്ഞമാസം കനേഡിയര്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."