HOME
DETAILS

കാണില്ല, ഇതുപോലൊരു വിപ്ലവകാരിയെ

  
backup
November 26 2016 | 23:11 PM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%87%e0%b4%a4%e0%b5%81%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b2

ലോകം കണ്ട ഏറ്റവും വലിയ വിപ്ലവനായകനെയാണു നമുക്കു നഷ്ടമായിരിക്കുന്നത്. അമേരിക്കയുടെ സൈനിക ഉപരോധത്തിനെതിരേ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ അതിശക്തമായി പോരാടിയ നേതാവായിരുന്നു കാസ്‌ട്രോ.
ബൊളീവിയന്‍ വിപ്ലവനേതാവ് ചെ ഗുവേരയോടൊപ്പം അമേരിക്കയുടെ സൈനികാധിപത്യത്തിനെതിരേ നടത്തിയ പോരാട്ടത്തിലും പട്ടാളഭരണത്തില്‍നിന്നു ക്യൂബയെ മോചിപ്പിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു കാസ്‌ട്രോ. പഞ്ചസാര, പുകയില തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരേ അദ്ദേഹം വിജയം കാണുംവരെ പടവെട്ടി.
ക്യൂബന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കണമെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. ചെറുപ്പത്തില്‍ ബൊളീവിയന്‍ ഡയറിക്കുറിപ്പുകള്‍ വായിച്ച് ആവേശം മൂത്താണ് അവിടെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. എന്റെ സുഹൃത്തും ഛായാഗ്രാഹകനുമായ സണ്ണി ജോസഫ് ക്യൂബന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ അവസരമൊരുക്കി തരാമെന്നും പറഞ്ഞിരുന്നു.
എന്നാല്‍, ഭാഗ്യമില്ലായ്മ കാരണം ആ സ്വപ്നം പാഴായി. ക്യൂബ സന്ദര്‍ശിച്ച എന്റെ സുഹൃത്ത് ഒരിക്കല്‍ എന്നോടു പറഞ്ഞത് ക്യൂബ നമുക്ക് പറ്റിയ സ്ഥലമല്ലെന്നാണ്. സാധാരണക്കാര്‍ക്കു മാത്രമേ അവിടെ ജീവിക്കാന്‍ കഴിയൂ എന്നാണ് അതിനു കാരണമായി പറഞ്ഞത്. സാധാരണക്കാര്‍ക്കു ജീവിക്കാന്‍ കഴിയുന്ന സ്ഥലം തന്നെയല്ലേ ലോകത്തില്‍ ഏറ്റവും സുന്ദരമായ സ്ഥലം.
നമ്മുടെ നാട്ടിലുള്ളതു വ്യാജ കമ്മ്യൂണിസ്റ്റുകാരാണ്. കാസ്‌ട്രോയുടെ പടം കുപ്പായത്തില്‍ തൂക്കിയതു കൊണ്ടും പട്ടാള വേഷം ധരിച്ചതുകൊണ്ടുമൊന്നും കമ്മ്യൂണിസ്റ്റാവില്ല. കാസ്‌ട്രോ വസ്ത്രധാരണത്തില്‍ മാത്രമൊതുങ്ങുന്ന കമ്മ്യൂണിസ്റ്റായിരുന്നില്ല. ഒരു വിപ്ലവകാരി എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും ജീവിതത്തിലുടനീളം തെളിയിച്ച മഹാനായിരുന്നു. അടിയുറച്ച കമ്മ്യൂണിസ്റ്റ് പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ തളരുന്നവനാകരുത്. ഏതു പ്രതിസന്ധിയെയും നെഞ്ചുറപ്പോടെ നേരിട്ട് സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരുടെ മോചനത്തിനായി സ്വയം ഉഴിഞ്ഞുവയ്ക്കുന്നവനാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റ്. പോരാട്ടകാലത്ത് കമമ്മ്യൂണിസ്റ്റായിരുന്ന പലരും അധികാരത്തിന്റെ സോപാനത്തില്‍ കയറിക്കഴിഞ്ഞാല്‍ എല്ലാം മറക്കുന്നതു നാം കണ്ടിട്ടുണ്ട്.
ഫിദല്‍ കാസ്‌ട്രോ അതായിരുന്നില്ല. അതുകൊണ്ടാണ് ക്യൂബന്‍ ജനത അദ്ദേഹത്തെ എക്കാലത്തും തങ്ങളുടെ നായകനായി സ്വീകരിച്ചത്.
ജീവിതസായാഹ്‌നത്തില്‍ ഭരണനിര്‍വഹണത്തോടു നീതിപുലര്‍ത്താന്‍ ആരോഗ്യം അനുവദിക്കില്ലെന്നു തോന്നിയപ്പോള്‍ കാസ്‌ട്രോ സ്വയം മാറിനില്‍ക്കുകയായിരുന്നു. എന്നിട്ടും, തങ്ങള്‍ക്കു വഴികാട്ടിയായി ക്യൂബന്‍ ജനത നോക്കിക്കണ്ടത് ഫിദലിനെയായിരുന്നു. ജീവിതത്തിന്റെ സമസ്ത മേഖലയിലും തെല്ലും വിട്ടുവീഴ്ച ചെയ്യാത്ത വീരരക്തസാക്ഷ്യത്തിനു മുന്നില്‍ എന്റെ റെഡ് സല്യൂട്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago
No Image

ക്രിസ്തുമതത്തിലേക്ക് ആളുകളെ മതംമാറ്റാന്‍ ശ്രമിച്ചു; യു.പിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

National
  •  3 months ago