HOME
DETAILS
MAL
കന്നിയങ്കത്തില്‍ ഒന്നാമനായി വിനോദ്കുമാര്‍
backup
November 27 2016 | 05:11 AM
മാനന്തവാടി: ജില്ലാ കായികമേളക്ക് എത്തിയ ആദ്യതവണ തന്നെ ഒന്നാമനായി വിനോദ്കുമാര്‍. ഒപ്പം തന്റെ സ്കൂളിന് ചരിത്രത്തിലാദ്യമായി കായികമേളയില്‍ സ്വര്‍ണം നേടിക്കൊടുത്തെന്ന ഖ്യാദിയും ഇനി വിനോദിന് സ്വന്തം. വരദൂര്‍ എ.യു.പി സ്കൂളിനാണ് വിനോദ്കുമാര്‍ ഡിസ്കസ് ത്രോയിലൂടെ ആദ്യ സ്വര്‍ണം നേടിക്കൊടുത്തത്. ഒപ്പം ആദ്യവരവില്‍ തന്നെ തന്റെ പേരിനും വിനോദ് സ്വര്ണത്തിളക്കമുണ്ടാക്കി. രണ്ട് ദിവസം മാത്രം പരിശീലനം നടത്തിയെത്തിയ വിനോദ് പിന്തള്ളിയത് 50ഓളം താരങ്ങളെയാണ്. വെങ്ങപ്പള്ളി കോളനിയിലെ രാജീവന്, ബീന ദമ്പതികളുടെ രണ്ടാമത്തെ പുത്രനായ വിനോദ് വരദൂര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നാണ് പഠനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."