കണ്ണൂര്‍ സര്‍വകലാശാലയില്‍ എല്‍.എല്‍.ബി കോഴ്സിന് അംഗീകാരം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പാലയാട് നിയമ പഠനകേന്ദ്രത്തിലെ എല്‍.എല്‍.ബി കോഴ്സിന് ഇന്ത്യന്‍ ബാര്‍ കൗണ്‍സിലിന്റെ അംഗീകാരം. 2016-17 വര്‍ഷത്തേക്ക് താല്കാലിക അംഗീകാരമാണ് ലഭിച്ചത്. 2009 മുതല്‍ അംഗീകാരമില്ലാതെ കോഴ്സ് നടത്തിയതിന് സര്‍വകലാശാല 10 ലക്ഷം രൂപ പിഴയടക്കണം.
അവശ്യ സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ഇവിടുത്തെ എല്‍.എല്‍.ബി കോഴ്സിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിരുന്നില്ല. അംഗീകാരം നേടിയെടുക്കാന്‍ അധികൃതര്‍ നടപടിയും സ്വീകരിച്ചില്ല. സര്‍വകലാശാലയ്ക്കു അംഗീകാരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഏപ്രിലില്‍ പാലയാട് നിയമ പഠന കേന്ദ്രം സന്ദര്‍ശിച്ച നാക് പ്രതിനിധി സംഘമാണ് എല്‍.എല്‍.ബി കോഴ്സിന് അംഗീകാരമില്ലെന്നു കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സമരത്തിറങ്ങി. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരമുള്‍പ്പെടെ നടന്നു.
മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രശ്നത്തിലിടപെട്ടിരുന്നു. പുതുതായി ചുമതലയേറ്റ സിന്‍ഡിക്കേറ്റ് അംഗങ്ങളുള്‍പ്പെടെ സര്‍വകലാശാല അധികൃതര്‍ പലതവണ ഡല്‍ഹിയില്‍ ബാര്‍ കൗണ്‍സില്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
കെ.കെ രാഗേഷ് എം.പിയും പ്രശ്നത്തിലിടപെട്ടു. അംഗീകാര നടപടികള്‍ക്കായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സംഘം ഓഗസ്റ്റ് 11ന് നിയമപഠനകേന്ദ്രം സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."