HOME
DETAILS

മാവോയിസ്റ്റ് വേട്ട: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പൊലിസ് നിരീക്ഷണത്തില്‍

  
backup
November 27 2016 | 06:11 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7



തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന വാദവുമായി രംഗത്തുവരുന്ന മനുഷ്യാവകാശപ്രവര്‍ത്തകരുടെ നീക്കങ്ങള്‍ പൊലിസ് നിരീക്ഷിക്കുന്നു.
വ്യാജ ഏറ്റുമുട്ടല്‍ വാദം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതുമായി ബന്ധപ്പെട്ട് നടക്കാനിടയുള്ള പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നവരെ നിരീക്ഷിക്കാനും ആഭ്യന്തര വകുപ്പില്‍ നിന്ന് പൊലിസിനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കരികെ പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയത് പൊലിസിനെ അമ്പരപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് ഇവരിലധികവുമെന്നാണ് നിഗമനം.
ഇവരുടെയൊക്കെ വീഡിയോ ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ചില ഭാഗങ്ങളിലുണ്ടാകുന്ന പ്രതികരണങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
വരുംദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലമ്പൂര്‍ സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുക്കം നടക്കുന്നതായും വിവരമുണ്ട്. മുഷ്യാവകാശ കൂട്ടായ്മകളുടെയും സാംസ്‌കാരിക സംഘടനകളുടെയും ബാനറുകളിലായിരിക്കും അത്തരം പരിപാടികള്‍ സംഘടിപ്പിക്കപ്പെടുക എന്നാണ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരം. ഇത്തരം പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലം നിരീക്ഷണവിധേയമാക്കും.
മാവോയിസ്റ്റ് അനുഭാവം പുലര്‍ത്തുന്നതെന്ന് പൊലിസ് നേരത്തെ സംശയിക്കുന്ന ഒരു സാംസ്‌കാരിക സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്.
അതേസമയം, മാവോയിസ്റ്റ് ബന്ധമാരോപിച്ച് വരുംദിവസങ്ങളില്‍ വ്യാപകമായ അറസ്റ്റുകള്‍ ഉണ്ടാവാനിടയുണ്ടെന്ന ആശങ്ക മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. പല സംസ്ഥാനങ്ങളിലും ഇത്തരം സാഹചര്യങ്ങളില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ യഥാര്‍ഥ മാവോയിസ്റ്റ് ബന്ധമുള്ളവരോ അനുഭാവികള്‍ പോലുമോ അല്ലെന്ന് നിലമ്പൂര്‍ വിഷയത്തില്‍ ഇടപെട്ട ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു.
വ്യത്യസ്ത കാരണങ്ങളാല്‍ പലരും നിലമ്പൂരിലേതുപോലുള്ള സംഭവങ്ങളില്‍ പ്രതിഷേധിക്കാറുണ്ട്. കേരളത്തിലെ ഭരണകക്ഷിയായ സി.പി.ഐ പോലും പ്രതിഷേധവുമായി രംഗത്തുവന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  19 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  19 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  19 days ago