മത സാഹോദര്യം വിളിച്ചോതി സംഘാടക സമിതി യോഗം
കുന്നുംകൈ : തെയ്യാട്ടക്കാവുകളിലെ മതസൗഹാര്‍ദ ചടങ്ങുകള്‍ക്ക് വേദിയാകുന്ന പെരുമ്പട്ട താഴത്തിടം പാടാര്‍കുളങ്ങര ഭഗവതീ ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്സവം ഫെബ്രുവരി 13 മുതല്‍ 16 വരെ നടക്കും. മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട മഹോത്സവത്തിനായി വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗം മത സാഹോദര്യം വിളിച്ചോതുന്നതായി.
കളിയാട്ടത്തിന്റെ സമാപന ദിവസം വിഷ്ണുമൂര്‍ത്തി തെയ്യം സമീപത്തെ മുനീറുല്‍ ഇസ്ലാ ജുമാ മസ്ജിദിലേക്കു ദര്ശനത്തിനായ്എത്തും. അന്ന് ഉച്ചയ്ക്ക് പള്ളിയിലെ ബാങ്കുവിളിയ്ക്കൊപ്പം പരദേവതയുടെ വരവിളിയുമുയരും. കളിയാട്ടത്തിന്റെ ഭാഗമായി 13മുതല്‍ 16 വരെ വിവിധ തെയ്യങ്ങളും ക്ഷേത്രത്തില്‍ കെട്ടിയാടും. ഇതോടനുബന്ധിച്ച് വിവിധങ്ങളായ അനുബന്ധ പരിപാടികളും സംഘടിപ്പിക്കാന്‍ ക്ഷേത്രത്തില്‍ വിളിച്ചുചേര്‍ത്ത സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. യോഗത്തില്‍ പി.പി ഷിബു അധ്യക്ഷനായി. പഞ്ചായത്ത് അംഗം എം.സി സലാം ഹാജി, കെ.എം ഭാസ്കരന്, കെ.പി ലക്ഷ്മണന്, യു പ്രേമന്, കെ.വി രമേശന്, കെ.വി ശശികുമാര്‍, സുബൈര്‍ കണ്ണംതോടി, പി.വി ബാലകൃഷ്ണന് സംസാരിച്ചു.
ഭാരവാഹികള്‍: എം.സി സലാം ഹാജി (ചെയര്മാന്), കെ.വി ശശികുമാര്‍ (ജന.കണ്‍വീനര്‍), ശ്രീനിവാസന് കണ്ണംതൊടി, കെ.വി ഭാസ്കരന്, (വൈ. ചെയര്മാന്), സുബൈര്‍ കണ്ണംതോടി,കെ.വി ബാലകൃഷ്ണന് (കണ്‍വീനര്‍), പി.വി ബാലകൃഷ്ണന് (ഖജാന്‍ജി). മീഡിയ കമ്മിറ്റി ഭാരവാഹികള്‍: അഡ്വ. കെ.വി രമേശന് (ചെയര്മാന്), വിനോദ് ആയന്നൂര്‍ (കണ്‍വീനര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."