കഴിക്കുകയല്ല ഇവര്‍ ഭക്ഷണം പൊതിയുകയാണ്
ഷൊര്‍ണൂര്‍: ശാസ്‌ത്രോത്സവത്തിന് എത്തുന്നവര്‍ക്ക് പൊതിച്ചോറ് തയ്യാറാക്കാന്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ സേവനം പ്രശംസനീയമായി.
ശാരാശരി 5000 പേര്‍ക്ക് പ്രാതലും 15000 പേര്‍ക്ക് ഉച്ചഭക്ഷണവും 3000 പേര്‍ക്ക് രാത്രി ഭക്ഷണവും വിതരണം നടത്തിയാണ് 200 കുട്ടികള്‍ സേവനം നടത്തിയത്.
പൊതിയാനും വിളമ്പാനും വിതരണം ചെയ്യാനുമായി മൂന്നായി തിരിഞ്ഞാണ് ഇവര്‍ പ്രവര്‍ത്തിച്ചത്.
16 സര്‍ക്കാര്‍ കോട്ടയംപാലാ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്തത്തില്‍ 25 അംഗ സംഘമാണ് ഭക്ഷണം തയ്യാറാക്കി നല്‍കിയത്.
മത്സരവേദികളുടെ മുഖ്യകേന്ദ്രമായ കെ.വി.ആര്‍. ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ ആയിരുന്നു ഭക്ഷണനിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചത്. സമീപത്തുള്ള കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളാണ് നേരം പുലരുന്നതിനു മുമ്പുതന്നെയെത്തി ഭക്ഷണം പൊതിയാക്കി മാറ്റിയത്.
രാവിലെ കൃത്യം 8 ന് തന്നെ അഞ്ചുവേദിയിലും ഭക്ഷണപ്പൊതികള്‍ എത്തിക്കാനും അവര്‍ക്കുകഴിഞ്ഞു.
പ്ലാസ്റ്റിക്ക് കവറുകള്‍ പരമാവധി ഒഴിവാക്കിയും അച്ചടിച്ച ലെഡ് അടങ്ങിയ കടലാസുകള്‍ ഉപയോഗിക്കാതെയുമാണ് പൊതികളാക്കിയത്.
സി.പി.ഐ.യുടെ നേതൃത്വത്തിലുള്ള അദ്ധ്യാപക സംഘടനയ്ക്കായിരുന്നു ഭക്ഷണ കമ്മിറ്റിയുടെ ചുമതല. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അരലക്ഷം പേര്‍ക്ക് സുരക്ഷിതമായ ഭക്ഷണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."