HOME
DETAILS
MAL
ആറ്റൂര്‍ പാടശേഖരത്ത് ജീവാണുസ്പ്രേ ആരംഭിച്ചു
backup
November 27 2016 | 06:11 AM
മുള്ളൂര്‍ക്കര: അതിരൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് നെല്‍ ഉണങ്ങാതിരിക്കാനുള്ള ജീവാണുസ്പ്രേ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ മുള്ളൂര്‍ക്കര പഞ്ചായത്തിലെ ആറ്റൂര്‍ പാടശേഖരത്തില്‍ ആരംഭിച്ചു.
വരള്‍ച്ച പിടിമുറുക്കിയ പാടശേഖരത്ത് ജീവാണു തളിച്ചാല്‍ നെല്ചെടികള് 20 ദിവസം കൂടി കരിഞ്ഞുണങ്ങാതെ നിലകൊള്ളും. 5 ഏക്കര്‍ സ്ഥലത്ത് സ്പ്രേ ചെയ്യാന്‍ 1 ലിറ്റര്‍ മതിയാകും. 200 മില്ലി 200 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒരേക്കര്‍ സ്ഥലത്ത് കാലത്തോ, വൈകീട്ടോ സ്പ്രേ ചെയ്യാമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എസ്. ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ പി.ആര് രതീഷ് അധ്യക്ഷനായി. ശോഭ മണികണ്ഠന്, കൃഷി ഓഫിസര്‍ രേഖ, ടി. ദാമോധരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."