യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചകേസ്: പ്രതിക്ക് അഞ്ചര വര്‍ഷം തടവ്
വടക്കേകാട്: വടക്കേകാട് സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി അഞ്ചര വര്ഷംതടവിനും 9500 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവായി. മുക്കിലപീടിക കല്ലിങ്ങല്‍ റോഡില്‍ കാഞ്ഞിരപ്പിള്ളി വീട്ടില്‍ മൊയ്തുട്ടി മകന് ഫാജിദ് (പുളിക്കല്‍ ഷാജി) നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാളായ വടക്കേകാട ്കല്ലിങ്ങല് പറയങ്ങാട് പുക്കയില്‍ മുഹമ്മദുണ്ണി മകന് അബ്ദുല്‍ റഹീമിനെയാണ് ശിക്ഷ വിധിച്ചുകൊണ്ട് ചാവക്കാട് അിസ്റ്റന്റ ് സെഷന്‍സ് ജഡ്ജി കെ.എന്‍ ഹരികുമാര്‍ ഉത്തരവായത്. കേസിലെ കൂട്ടുപ്രതിയായ അബ്ദുല്‍ റഹീമിന്റെ സഹോദരന് അബ്ദുല്‍ അസീക്ക് ഒളിവിലായതിനാന് ഇയാളുടെ വിചാരണ നടത്തിയില്ല. 2013 സെപ്റ്റംബര്‍ 28ന് വടക്കേകാട് മുക്കിലപീടിക കവലയില്‍ വച്ചായിരുന്നു സംഭവം.നടന്നു പോകുകയായിരുന്ന ഷാജിയെ ബൈക്കില്‍വന്ന പ്രതികള്‍ തടഞ്ഞു നിര്‍ത്തി മുന്‍വൈരാഗ്യത്താല്‍ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്ശ്രമിച്ചുവെന്നായിരുന്നു കേസ്. കുത്താന്‍ ഉപയോഗിച്ച സ്ക്രൂഡൈവര്‍ പൊലിസ് പിന്നീട് കണ്ടെടുത്തു. വടക്കേകാട് പൊലിസ് റജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തി കുറ്റപത്ര സമര്‍പ്പിച്ചത് എസ്.ഐ സി.വി സുരേഷ്കുമാറാണ്. പ്രാസിക്യൂഷന് ഭാഗത്തുനിന്നും എട്ട് സാക്ഷികളെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."