തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്
എരുമേലി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് മൂന്ന് തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു. കല്‍ക്കത്ത സ്വദേശികളും എറണാകുളം കടവന്തറയില്‍ സ്ഥിരതാമസക്കാരുമായ ഏഴംഗ സംഘത്തിലെ വാനിന്റെ ഉടമ ജഗദൂര് മണ്ഡല് (52), ഗണേശന് (43), പപ്പന് (42) എന്നീ തീര്‍ഥാടകര്‍ക്കാണ് ചെറിയ പരുക്കേറ്റത് .
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കൊരട്ടി ചെമ്പകത്തുങ്കല്‍ പാലത്തിനു സമീപമായിരുന്നു അപകടം. എരുമേലിയിലേക്ക് വരുകയായിരുന്ന തീര്‍ത്ഥാടക സംഘത്തിന്റെ ഓംമിനി വാന്‍ റോഡില്‍ റ്റൈല്‍സ് പാകിയ സ്ഥലത്ത് വച്ച് നിയന്ത്രണംതെറ്റി മറിയുകയായിരുന്നുവെന്നും സമീപ വാസി പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് സമീപവാസിയായ പതിനാലില്താഴെ വീട്ടില്‍ സലിമും, അതുവഴി വന്ന യാത്രക്കാരും ചേര്‍ന്ന് വാന്‍ നേരെയാക്കുകയും, പരുക്കേറ്റവരെ വാഹനത്തിനുള്ളില്‍ നിന്നും പുറത്തെടുക്കുകയുമായിരുന്നു. ഇതിനിടെ അതുവഴി വരുകയായിരുന്ന ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുനിലിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പും ,മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരുക്കേറ്റവരെ അവരുടെ വാഹനങ്ങളില്‍ താവളം ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
പരുക്ക് ഗുരുതരമല്ലെന്നും സ്ഥലത്തെത്തിയ പൊലിസ് പറഞ്ഞു. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കുകയും നാലു മണിയോടെ മറ്റൊരു വാഹനത്തില്‍ പമ്പയിലേക്ക് പോകുകയും ചെയ്തായും റവന്യൂ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ തീര്‍ത്ഥാടനത്തിനിടെ ഇത് രണ്ടാമത്തെ അപകടമാണങ്കിലും തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."