മാതാവിനൊപ്പം കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ ബാലന് മുങ്ങിമരിച്ചു
നെടുമങ്ങാട്: മാതാവിനൊപ്പം കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ മകന് മുങ്ങി മരിച്ചു.
വെളിയന്നൂര്‍ തുറ്റുമം വടക്കേവിള തടത്തരികത്തു വീട്ടില്‍ ഇസ്മായില്‍ സജീന ദമ്പതികളുടെ മകന് മുഹമ്മദ് ഇര്ഫാന് (12) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ എലിയാവൂര്‍ കടവിലായിരുന്നു അപകടം.
മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ഇര്ഫാന് കുളിക്കടവിലെത്തിയത്. അനിയന് ഇര്‍ഷാദും ഒപ്പമുണ്ടായിരുന്നു. മാതാവ് തുണി അലക്കുന്നതിനിടെ സമീപത്ത് നിന്ന് കുളിക്കുകയായിരുന്ന ഇര്‍ഫാനെ കാണാതായി. ഒപ്പം കുളിക്കുകയായിരുന്ന ബന്ധുക്കളുടെ മക്കളാണ് മാതാവിനെ വിവരം അറിയിച്ചത്. നാട്ടുകാരും പൊലിസും ഫയര്‍ഫോഴ്സും യൂനിയന്‍ തൊഴിലാളികളും ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വെളിയന്നൂര്‍ പി. എസ്. എന്‍ .എം യു .പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. കെ.എസ്.ശബരീനാഥന് എം. എല്‍ .എ, അഡിഷണല്‍ തഹസില്‍ദാര്‍ അനില്‍ കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് എ.റഹീം തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."