HOME
DETAILS
MAL
കാനഡയില്‍ ഹിജാബ് ധരിച്ച് ആദ്യ ടി.വി റിപ്പോര്‍ട്ടിങ്
backup
November 27 2016 | 06:11 AM
ടൊറോന്റോ: കാനഡയില്‍ ശിരോവസ്ത്രം (ഹിജാബ് )ധരിച്ച് ടി.വി ജേണലിസ്റ്റിന്റെ ആദ്യ റിപ്പോര്‍ട്ടിങ്. ടൊറോന്റോയിലെ പ്രമുഖ്യ ന്യൂസ് ചാനലായ സിറ്റി ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ഗിനെല്ല മാസ (29) ആണ് ഹിജാബ് ധരിച്ച് റിപ്പോര്‍ട്ടിങ് നടത്തിയത്. കാനഡയില്‍ ഇതാദ്യമായാണ് ഹിജാബ് ധരിച്ച മാധ്യമപ്രവര്‍ത്തകയുടെ വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നത്.
പാശ്ചാത്യരാജ്യത്ത് വംശീയ വിദ്വേഷവും ഹിജാബ് ധരിക്കുന്നവര്ക്കെതിരേ ആക്രമണവും നടക്കുന്ന പശ്ചാത്തലത്തിലാണ് മാസയുടെ വ്യത്യസ്തമായ റിപ്പോര്‍ട്ടിങ് രീതി.
തന്റെ എഡിറ്റര്‍ പിന്തുണ നല്‍കിയതായും പ്രശംസിച്ചതായും മാസ ട്വീറ്റ് ചെയ്തു. നിരവധി പേര് പിന്തുണ നല്കി തന്നെ വിളിച്ചതായും ചില എതിര്ശബ്ദങ്ങളുണ്ടെന്നും മാസ എ.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."