HOME
DETAILS
MAL
'കല്യാണത്തിന് വരണം; ഒരു കിലോ അരിയും കൊണ്ടുവരണം'
backup
November 28 2016 | 00:11 AM
പാണ്ടിക്കാട്: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്നു കല്യാണങ്ങളടക്കം ഭംഗികുറഞ്ഞ സമയത്ത് ഒരു കല്യാണക്കത്ത് ശ്രദ്ധനേടുകയാണ്. കല്യാണം നടത്തുന്നതിനുള്ള പണമില്ലായ്മയെ സഹകരണത്തിലൂടെ മറികടന്ന പഴമക്കാരുടെ കഥ പറയുന്ന കല്യാണക്കത്താണിത്.
അന്നു കല്യാണം ഉറപ്പിക്കുന്നതോടൊപ്പം കുറിക്കല്യാണ (പണോശാരം)വും നിശ്ചയിക്കുമായിരുന്നു. കല്യാണദിവസമോ മറ്റൊരു ദിവസത്തിലോ ആണ് പണംപയറ്റ് നടത്തുക. ബന്ധുക്കളും നാട്ടുകാരും ഇതില്‍ പണം കൊടുക്കും. ഇങ്ങനെ സ്വരൂപിക്കുന്ന പണമായിരുന്നു കല്യാണച്ചെലവിന് ഉപയോഗിച്ചിരുന്നത്.
ചില ദേശങ്ങളില്‍ കല്യാണത്തിനു വരുന്നവര്‍ റേഷനരികൂടി കൈയില്‍ കരുതിയിരുന്ന നാട്ടുനടപ്പുമുണ്ടായിരുന്നു. ഒരാള്‍ക്കു കല്യണത്തിനു പണവും അരിയും കൊടുക്കുന്നവരുടെ വീടുകളില്‍ മംഗളകര്‍മങ്ങള്‍ നടക്കുമ്പോഴാണ് അവ തിരികെ നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."