കോട്ടക്കല്‍ മണ്ഡലത്തില്‍ എല്ലായിടത്തും യു.ഡി.എഫ് ലീഡ്
കോട്ടക്കല്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ഭൂരിപക്ഷത്തില്‍ കുറവു വന്നെങ്കിലും മണ്ഡലത്തിലെ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പം നിന്നു. നിലവില്‍ കോട്ടക്കല്‍, വളാഞ്ചേരി നഗരസഭകളും കുറ്റിപ്പുറം, ഇരിമ്പിളിയം, പൊന്മള എന്നീ പഞ്ചായത്തുകളും യു.ഡി.എഫും എടയൂര്‍ പഞ്ചായത്ത് എല്‍.ഡി.എഫും മാറാക്കര പഞ്ചായത്ത് ജനകീയ മുന്നണിയുമാണു ഭരിക്കുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ നഗരസഭകള്‍ക്കു പുറമെ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ യു.ഡി.എഫിനു കഴിഞ്ഞിട്ടുണ്ട്.
കോട്ടക്കല്‍ നഗരസഭയില്‍നിന്ന് 3703 , വളാഞ്ചേരി നഗരസഭയില്‍ നിന്ന് 1842 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിനു ലഭിച്ചത്. മാറാക്കര പഞ്ചായത്തില്‍ നിന്ന് 3383 ഉം എടയൂര്‍ പഞ്ചായത്തില്‍നിന്ന് 1124 ഉം പൊന്മള പഞ്ചായത്തില്‍നിന്ന് 2167 ഉം കുറ്റിപ്പുറം പഞ്ചായത്തില്‍നിന്ന് 2338 ഉം ഇരിമ്പിളിയം പഞ്ചായത്തില്‍നിന്ന് 681 വോട്ടും ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. യു.ഡി.എഫിലെ ആബിദ് ഹുസൈന് തങ്ങള്‍ക്ക് 71768 വോട്ടാണു ലഭിച്ചത്.കഴിഞ്ഞ തവണ ഇത് 69717 ആയിരുന്നു.
അതേസമയം കഴിഞ്ഞ തവണ എള്.ഡി.എഫിനു ലഭിച്ചത് 33715 വോട്ട് ആയിരുന്നെങ്കില്‍ ഇത്തവണ 56726 വോട്ട് എന്‍.എ മുഹമ്മദ്കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.കൂടാതെ മണ്ഡലത്തില്‍ ബി.ജെ.പിയും വോട്ട് വിഹിതത്തില്‍ 5423 വോട്ടിന്റെ നേട്ടമുണ്ടാക്കി. കഴിഞ്ഞ തവണ ബി.ജെ.പിയിലെ കെ.കെ സുരേന്ദ്രന് 7782 വോട്ടുള്ളത് ഈ തെരഞ്ഞെടുപ്പില്‍ 13205 ആയി ഉയര്‍ന്നു.
എന്നാല്‍ പി.ഡി.പി, എസ്.ഡി.പി.ഐ പാര്‍ട്ടികള്‍ക്ക് ഇത്തവണ ലഭിച്ച വോട്ടിന്റെ എണ്ണം കുറഞ്ഞു. പി.ഡി.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്ന 3027 എന്നുള്ളത് ഇത്തവണ 2763 ഉം എസ്.ഡി.പി.ഐക്ക് കഴിഞ്ഞ 2011ല്‍ ലഭിച്ചിരുന്ന 2650 എന്നുള്ളത് 1719ഉം ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ മുപ്പതിനായിരത്തോളം വോട്ടര്‍മാര്‍ കൂടിയിട്ടും ഈ കക്ഷികള്‍ക്കൊന്നും നില മെച്ചപ്പെടുത്താനായില്ലെന്നുള്ളത് ശ്രദ്ധേയമാണ്. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ഇടതുപക്ഷത്തിന് മറിച്ചുവെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."