ദലിത് സ്ത്രീക്ക് മര്‍ദനം: പൊലിസ് മൊഴിയെടുക്കാന്‍ തയാറായില്ലെന്ന് ആരോപണം
എടപ്പാള്‍: കോടതി ഉത്തരവ് ലംഘിച്ച് വഴി തടസപ്പെടുത്തിയത് നീക്കം ചെയ്ത ദലിത് സ്ത്രീയെ മര്‍ദിച്ച സംഭവത്തില്‍ പൊലിസ് മൊഴിയെടുക്കാന്‍ തയാറാകുന്നില്ലെന്ന ആരോപണം ശക്തമാകുന്നു.
മര്‍ദനത്തില്‍ പരുക്കേറ്റ നെല്ലിശ്ശേരി തടത്തില്‍ സുബ്രമണ്യന്റെ ഭാര്യ വിജലക്ഷ്മി(39)യാണ് ആരോപണവുമായി രംഗത്ത് വന്നത്. കൂടാതെ സമൂഹമാധ്യമങ്ങള്‍ വഴി അപവാദ പ്രചരണം നടത്തുന്നുവെന്ന പരാതിയിലും നടപടിയെടുക്കുന്നില്ലെന്ന് വിജയലക്ഷ്മി ആരോപിച്ചു. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് വിജയലക്ഷ്മി. വര്‍ഷങ്ങളായി വിവാദ സ്ഥലത്ത് താമസിക്കുന്ന സുബ്രഹ്മണ്യന്റെ വീട്ടിലേക്കുള്ള വഴി പിന്നീട് ഇവിടെ താമസമാക്കിയ വീട്ടുകാര്‍ അടച്ച് കെട്ടി. വില്ലേജ്,പഞ്ചായത്ത്,ആര്‍.ഡി.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണം തടഞ്ഞെങ്കിലും അനുമതി കൂടാതെ രാത്രി സമയത്ത് മതില്‍കെട്ടി വഴി വീണ്ടണ്ടും അടച്ചതായും സുബ്രഹ്മണ്യന്‍ ആരോപിച്ചു. തുടര്‍ന്ന് കോടതിയെ സമീപിക്കുകയും കോടതി കേസില്‍ സ്റ്റേ അനുവദിക്കുകയും ചെയ്തു. ഈ വഴിയിലൂടെ വീട്ടിലേക്ക് പോകുമ്പോള്‍ കഴിഞ്ഞ ദിവസം വിജയലക്ഷ്മിയെ സമീപവാസിയായ രണ്ടണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഇതിനിടയില്‍ വിജയലക്ഷ്മിയെ അപകീര്‍ത്തിപെടുത്തും വിധം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ച യുവാവിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിജലക്ഷ്മി പൊന്നാനി സി.ഐക്ക് പരാതി നല്‍കിയിരുന്നു എന്നാല്‍ ഈ പരാതിയിലും നടപടി ഉണ്ടണ്ടായില്ലെന്നും കള്ള പ്രചരണം ഇപ്പോഴും നടക്കുന്നതായും വിജയലക്ഷ്മി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."