ഇടത് ഹര്‍ത്താല്‍ പൂര്‍ണം; ജനജീവിതം സ്തംഭിച്ചു
തിരുവനന്തപുരം: നോട്ട് നിരോധനത്തിനെതിരേ പ്രതിഷേധഭാഗമായി സംസ്ഥാനത്ത് ഇടത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താല്‍ ആരംഭിച്ച് ആറു മണിക്കൂര്‍ പിന്നിടവേ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
സംസ്ഥാനത്തെമ്പാടും സ്വകാര്യബസ്സുകളും വാഹനങ്ങളും മിക്ക ജില്ലകളിലും നിരത്തിലിറങ്ങിയില്ല. ഇരുചക്രവാഹനങ്ങളും അടിയന്തര ആവശ്യത്തിനുമുള്ള വാഹനങ്ങളല്ലാതെ മറ്റുള്ളവയെയെല്ലാം ഹര്‍ത്താല്‍ ബാധിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. എന്നാല്‍, ബാങ്ക് പ്രവര്‍ത്തനങ്ങളെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ മിക്ക ജില്ലകളിലും നിര്‍ത്തിവച്ചു.
രാവിലെ ചില ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയെങ്കിലും വൈകാതെ നിര്‍ത്തിവച്ചു. നടത്തിയ അടിയന്തരസര്‍വീസുകളാവട്ടെ പൊലിസ് സംരക്ഷണത്തിലായിരുന്നു യാത്ര.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സമരാനുകൂലികള്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."