ഉപ്പിലിട്ടതിനും വേണം പരിശോധന
ചൊക്ലി: നഗരങ്ങളിലും ഗ്രാമങ്ങളിലും ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വില്‍പന വ്യാപകമാവുമ്പോഴും ജാഗ്രതയില്ലാതെ ആരോഗ്യ വകുപ്പ്. വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ മുക്കിയെടുക്കുന്ന വസ്തുക്കള്‍ വില്‍പന നടത്തുമ്പോള്‍ ഇതു കഴിച്ചാലുണ്ടാകാവുന്ന രോഗത്തെ കുറിച്ചും ഇതില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളെ കുറിച്ചും ആരോഗ്യവകുപ്പ് ഒരു പരിശോധനയും നടത്തുന്നില്ല.
കഴിഞ്ഞ ആഴ്ച ചൊക്ലിയില്‍ വഴിയോരത്തെ ഉപ്പിലിട്ടതു വാങ്ങിക്കഴിച്ച യുവാവിനു വായയില്‍ പഴുപ്പു ബാധിച്ച സംഭവമുണ്ടായിരുന്നു. ഉപ്പിലിട്ടവ പാകമാവുന്നതിനു വേറെയെതെങ്കിലും ദ്രാവകങ്ങള്‍ ഉപയോഗിക്കുന്നണ്ടോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്. പല തട്ടുകടകളും മോശം സാഹചര്യത്തിലാണു ഭക്ഷണം പാകം ചെയ്യുന്നത്.
സ്‌കൂളുകളുടെയും മറ്റും സമീപങ്ങളില്‍ ഇവ വില്‍ക്കുന്നുമുണ്ട്. മോശം ചുറ്റുപാടിലും ആരോഗ്യത്തിനു ഹാനികരമാകുന്ന തരത്തിലും നിര്‍മിച്ചു വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യങ്ങളില്‍ അധികൃതരുടെ ശ്രദ്ധ ഉണ്ടാവണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."