HOME
DETAILS

മോദി അധികാരത്തില്‍ എത്തിയ ശേഷം സി.പി.എമ്മില്‍ ചേര്‍ന്നതു നാലു നേതാക്കള്‍

  
backup
November 29 2016 | 03:11 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

മഹേഷ്ബാബു


കണ്ണൂര്‍: നാലുദശാബ്ദക്കാലം ആര്‍. എസ്. എസിന്റെ പ്രചാരകനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ പി. പത്മകുമാര്‍ സി. പി. എമ്മില്‍ ചേര്‍ന്നതു സംഘ്പരിവാറിനു കനത്തതിരിച്ചടിയാകുന്നു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം സംഘ്പരിവാറില്‍ നിന്നും വിടപറയുന്ന നാലാമത്തെ നേതാവാണു പത്മകുമാര്‍. ബി.ജെ.പി ദേശീയസമിതിയംഗം ഒ.കെ വാസു, ജില്ലാജനറല്‍ സെക്രട്ടറി എ. അശോകന്‍, ആര്‍. എസ്. എസ് പ്രചാരക് സുധീഷ് മിന്നി എന്നിവരാണു നേരത്തെ സംഘ്പരിവാറിനോട് ഗുഡ്‌ബൈ പറഞ്ഞ് സി. പി. എമ്മില്‍ ചേക്കേറിത്. നമോവിചാര്‍ മഞ്ചെന്ന പേരില്‍ നേതൃത്വത്തോടു കലഹിച്ചാണ് ഈ നേതാക്കളും കൂടെയുള്ള പ്രവര്‍ത്തകരും ബദ്ധശത്രുക്കളായിരുന്ന സി.പി. എം ചേരിയിലേക്കു കൂടുമാറിയതെങ്കില്‍ പത്മകുമാറിന്റെ കൂടുമാറ്റം സി. പി. എം വളരെ രഹസ്യമായി നടത്തിയ നീക്കത്തിന്റെ വിജയം കൂടിയാണ്. ഒ. രാജഗോപാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച നേമം മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്ന നേതാവാണു പത്മകുമാര്‍.
പത്താംവയസില്‍ ആര്‍. എസ്. എസ് ശാഖയിലെത്തിയ പത്മകുമാര്‍ തൊണ്ണൂറുകളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെചുമതല വഹിച്ച പ്രചാരകനാണ്. ഒ.രാജഗോപാലിന്റെ വിശ്വസ്തരില്‍ ഒരാളായ പത്മകുമാര്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയായി കുമ്മനം പ്രവര്‍ത്തിക്കവെ സംസ്ഥാനസെക്രട്ടറിയായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ തഴയപ്പെട്ട ആര്‍.എസ്.എസ് നേതാക്കളെ തങ്ങളുടെ പാളയത്തിലേക്കുകൊണ്ടുവരികയെന്ന രാഷ്ട്രീയ ദൗത്യമാണു സി. പി. എം ആസൂത്രണം ചെയ്തുവരുന്നത്. ഇത് ഏറെ വിജയം കണ്ടുവന്നെ സൂചനയാണു പത്മകുമാര്‍ നല്‍കുന്നത്. പല സ്ഥലങ്ങളിലും പ്രവര്‍ത്തകരെ കൂട്ടത്തോടെ സി.പി.എമ്മില്‍ എത്തുന്നതും ആര്‍.എസ്.എസിനു തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
കുമ്മനം രാജശേഖരനോടും ആര്‍. എസ്. എസ് നയങ്ങളോടും അതൃപ്തിയുള്ള കൂടുതല്‍ നേതാക്കള്‍ ഇനിയും തങ്ങളുടെ പാര്‍ട്ടിയിലേക്കു വരുമെന്ന അവകാശവാദം സി.പി. എം നേതൃത്വം ഉയര്‍ത്തുന്നുണ്ട്.
ഇതിലൂടെ രാഷ്ട്രീയാതിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ആര്‍. എസ്. എസിനെ ഒറ്റപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
ബി.ജെ.പി ദേശീയസമിതിയംഗം സി.കെ പത്മനാഭന്‍, സംസ്ഥാന നേതൃനിരയിലുള്ള ശോഭാസുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളെയും സി. പി. എം ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനെതിരേ ശോഭാസുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി പ്രതികരിച്ചുവെങ്കിലും സി.കെ.പിയടക്കമുള്ള നേതാക്കള്‍ മൗനത്തിലാണ്.


സ്വാധീനിച്ചിട്ടില്ല, തീരുമാനം പത്മകുമാറിന്റേതു തന്നെ: ഒ.കെ വാസു

കണ്ണൂര്‍: ഹിന്ദു ഐക്യവേദി നേതാവ് പത്മകുമാര്‍ സി.പി. എമ്മിലേക്ക് വന്നത് തന്റെ സ്വാധീനത്തിലല്ലെന്നു ഒ.കെ വാസു സുപ്രഭാതത്തോടു പറഞ്ഞു. താനോ തന്നോടൊപ്പം വന്നവരെ ഈക്കാര്യത്തില്‍ പത്മകുമാറുമായി ബന്ധപ്പെട്ടിട്ടില്ല.
ആര്‍. എസ്. എസിന്റെ ജനവിരുദ്ധനയങ്ങളാണ് പത്താംവയസുമുതല്‍ ശാഖയില്‍ പങ്കെടുത്ത പത്മകുമാറിനെ ഇടതുപക്ഷത്തേക്ക് എത്തിച്ചത്. പരിവാറിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരെ അവഗണിക്കുന്ന സമീപനം തുടര്‍ന്നാണ് ഇനിയും നേതാക്കളും അണികളും സി.പി. എമ്മിലേക്ക് ഒഴുകും.
ഇതു തടയാനാവില്ല. കുമ്മനം ബി.ജെ.പി നേതൃത്വത്തിലേക്ക് വന്നപ്പോള്‍ ബി.ജെ. പിയില്‍ ഇപ്പോള്‍ ഗ്രൂപ്പു മൂന്നായിരിക്കുകയാണ്. പലനേതാക്കളും ഇതില്‍ അസ്വസ്ഥരാണ്. ഇവരാകും ഇനി വരിക. ഈക്കാര്യത്തില്‍ സി.പി. എം തന്നോട് ഇടപെടാന്‍ പറഞ്ഞിട്ടില്ല.കണ്ണൂരില്‍ പാര്‍ട്ടിക്കുവേണ്ടി ബലിദാനികളായവരുടെ കുടുംബങ്ങള്‍ക്കായി കേന്ദ്രനേതൃത്വം പീഡിതസഹായഫണ്ടു നല്‍കാറുണ്ടെങ്കിലും അതൊക്കെ ചില നേതാക്കള്‍ സ്വന്തമാക്കുകയാണെന്നുംഒ.കെ വാസു ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago