രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി
തിരുവനന്തപുരം: നോട്ട്, സഹകരണ പ്രതിസന്ധി വിഷയം ഉയര്‍ത്തി രാജ്ഭവനിലേക്ക് മാര്‍ച്ചും പിക്കറ്റിങ്ങും നടത്തിയ പ്രതിപക്ഷ നേതാവ് അടക്കമുള്ള എം. എല്‍.എമാരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ മുനീര്‍, കേരളകോണ്‍ഗ്രസ് (ജേക്കബ്) ലീഡര്‍ അനൂപ് ജേക്കബ് തുടങ്ങിയവര്‍ അറസ്റ്റ് വരിച്ചു.
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളും രാജ്ഭവനു മുന്നില്‍ അണിനിരന്നു.
നേതാക്കളുടെ പ്രസംഗത്തിനു ശേഷമാണ് അറസ്റ്റ് തുടങ്ങിയത്. രമേശ് ചെന്നിത്തല, എം.കെ മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി സതീശന്‍, അനൂപ് ജേക്കബ് എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അഞ്ച് എം.എല്‍.എമാര്‍ വീതം അറസ്റ്റിനു വഴങ്ങി.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ ഏറ്റവും അവസാനമാണ് അറസ്റ്റ് ചെയ്തത്. പിക്കറ്റിങ് രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.
രാജ്ഭവനു മുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്തു പൊലിസ് മാര്‍ച്ച് തടഞ്ഞു. യു.ഡി.എഫ് നേതാക്കളായ എ.എ അസീസ്, സി.പി ജോണ്‍, കെ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."