തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം: എം.എന്‍ രാവുണ്ണി റിമാന്‍ഡില്‍
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞടുപ്പു ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്ത കേസില്‍ അറസ്റ്റിലായ പോരാട്ടം നേതാവ് എം.എന്‍ രാവുണ്ണിയെ വയനാട് ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതിനെതിരേ പോരാട്ടം-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശനിയാഴ്ച കോഴിക്കോട് നടത്തിയ പ്രതിഷേധത്തിനിടെയാണു രാവുണ്ണി അറസ്റ്റിലായത്.
തെരഞ്ഞെടുപ്പു ബഹിഷ്കരണാഹ്വാനത്തിനു നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം വയനാട്ടിലെ തലപ്പുഴ, വെള്ളമുണ്ട പൊലിസ് സ്റ്റേഷനുകളിലാണു രാവുണ്ണിക്കെതിരേ കേസുള്ളത്. അറസ്റ്റിലായ രാവുണ്ണിയെ കോഴിക്കോട് പൊലിസ് വയനാട് പൊലിസിന് കൈമാറുകയായിരുന്നു. തുടര്‍ന്നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനകേസില് പോരാട്ടം പ്രവര്‍ത്തകരായ ചാത്തു, ഗൗരി, ഷാന്റോലാല്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."