സാഞ്ചസിന്റെ ഇരട്ട ഗോളില്‍ ഗണ്ണേഴ്സ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനു വിജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് അവര്‍ ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി. ഗണ്ണേഴ്സിനായി അലക്സിസ് സാഞ്ചസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോള്‍ തിയോ വാല്‍ക്കോട്ടിന്റെ വകയായിരുന്നു. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു സമനില കുരുക്ക് പിണഞ്ഞു. വെസ്റ്റ് ഹാം യുനൈറ്റഡാണ് മാഞ്ചസ്റ്ററിനെ സമനിലയില്‍ തളച്ചത്. എവര്‍ട്ടനെ സതാംപ്ടനും വാട്ഫോര്‍ഡിനെ സ്റ്റോക് സിറ്റിയും 1-0ത്തിനു പരാജയപ്പെടുത്തി.
കളിയുടെ 12, 90 മിനുട്ടുകളിലാണ് സാഞ്ചസിന്റെ ഗോളുകള്‍. 53ാം മിനുട്ടിലാണ് വാല്‍ക്കോട്ട് വല ചലിപ്പിച്ചത്. 23ാം മിനുട്ടില്‍ ബേണ്‍മൗത്ത് സമനില കണ്ടെത്തിയെങ്കിലും രണ്ടാം പകുതിയില്‍ നേടിയ രണ്ടു ഗോളുകളാണ് ആഴ്സണലിന്റെ വിജയം നിര്‍ണയിച്ചത്. ജയത്തോടെ ഗണ്ണേഴ്സ് നാലാം സ്ഥാനത്തേക്ക് കയറി. 28 പോയിന്റാണ് ആഴ്സന്‍ വെങറുടെ ടീമിനുള്ളത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി സ്ലാട്ടന് ഇബ്രാഹിമോവിചാണ് ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."