മെഡലുകളുടെ തിളക്കവുമായി പവിത്രന്
ചെറുവത്തൂര്‍: മലേഷ്യയില്‍ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്ക് മീറ്റില്‍ നാലു മെഡലുകല്‍ നേടി അഭിമാന നേട്ടം സ്വന്തമാക്കി നിര്‍മാണ തൊഴിലാളിയായ പവിത്രന്. ട്രിപ്പിള്‍ ജംപ്, 110 മീറ്റര്‍ ഹര്‍ഡില്‍സ്, ഹൈ ജംപ് എന്നിവയില്‍ സ്വര്‍ണവും, ലോങ് ജംപില്‍ വെള്ളിയും.
കൈയില്‍ പണമില്ലാത്തതിനാല്‍ വിമാന ടിക്കറ്റെടുക്കാന്‍ കഴിയാതെ വിഷമിച്ചു നിന്ന പവിത്രനെന്ന കായിക താരത്തിനു മലേഷ്യന്‍ യാത്രയ്ക്ക് വഴിയൊരുക്കിയത് സുപ്രഭാതം വാര്‍ത്തയാണ്.
കാസര്‍കോട് തടിയന് കൊവ്വലിലെ എം പവിത്രന് ദേശീയ മത്സരത്തില്‍ നാലിനങ്ങളില്‍ വിജയിച്ച് ലോക പോരാട്ടത്തിനു അര്‍ഹത നേടിയിരുന്നു. എന്നാല്‍ കൂലി തൊഴിലെടുത്ത് കുടുംബം പുലര്‍ത്തുന്ന പവിത്രന് യാത്രയ്ക്കാവശ്യമായ അമ്പതിനായിരത്തിലധികം രൂപ കണ്ടെത്തുക പ്രയാസമായി.
നേരത്തെ ജപ്പാന്, ആസ്ത്രേലിയ എന്നിവിടങ്ങളിലെ മത്സര വേദികളില്‍ എത്താന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും പണമില്ലാത്തതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
പവിത്രന്റെ ഈ വിഷമാവസ്ഥ, 'കെടുത്തരുത് ഈ താരത്തിന്റെ കായികാവേശം' എന്ന തലക്കെട്ടില്‍ സുപ്രഭാതം പ്രസിദ്ധീകരിച്ചു. വാര്‍ത്തയെ തുടര്‍ന്ന് ക്ലബുകളും, കായിക പ്രേമികളും, സഹപാഠികളും, സുഹൃത്തുകളുമെല്ലാം സഹായവുമായി എത്തി.
ഒരു മെഡലെങ്കിലും നേടുമെന്ന ഉറപ്പ് നല്‍കിയാണ് പവിത്രന് മലേഷ്യയിലേക്ക് യാത്രതിരിച്ചത്. എന്നാല്‍ മൂന്നു സ്വര്‍ണവും, ഒരു വെള്ളിയും സ്വന്തമാക്കിയെന്ന വിവരം ലഭിച്ചതോടെ നാടൊന്നടങ്കം ആഹ്ലാദത്തിലാണ്. സ്കൂള്‍ തലം മുതല്‍ പവിത്രന് കായിക ഇനങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള നീന്തല്‍ പരിശീലകനും, കബഡിയുടെ സംസ്ഥാന റഫറിയുമാണ് പവിത്രന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."