മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് ജയം
മുംബൈ: മഹാരാഷ്ട്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. സംസ്ഥാത്തെ 25 ജില്ലകളിലെ 147 മുനിസിപ്പല്‍ കൗണ്‍സിലേക്കും 17 നഗര പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
മുനിസിപ്പല്‍ അധ്യക്ഷ സ്ഥാനത്തേക്കും 147 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുമായി നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബി.ജെ.പി 51 സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. സഖ്യകക്ഷിയായ ശിവസേനയ്ക്ക് 24 സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് 21ഉം എന്‍.സി.പിക്ക് 19ഉം സീറ്റ് ലഭിച്ചു.
സ്വതന്ത്രര്‍ക്ക് 25 സീറ്റ് ലഭിച്ചു. ഇതോടെ ആകെയുള്ള 3510 സീറ്റുകളില്‍ 851 സീറ്റുകളുമായി ബി.ജെ.പി മുന്നിലാണ്. ശിവസേനയ്ക്ക് 514 സീറ്റുണ്ട്. കോണ്‍ഗ്രസിന് 643, എന്‍.സി.പി 338 സീറ്റ് എന്നിങ്ങനെയാണ് ലഭിച്ചത്.
മുന്‍ തെരഞ്ഞെടുപ്പില്‍ നി ന്ന് ഭിന്നമായി എന്‍.സി.പിയും കോണ്‍ഗ്രസും വേറിട്ട് മത്സരിച്ചതാണ് ബി.ജെ.പിയുടെ മുന്നേറ്റത്തിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."