HOME
DETAILS
MAL
600 കോടി രൂപ അടക്കാന്‍ സഹാറാ മേധാവിയോട് സുപ്രിം കോടതി
backup
November 29 2016 | 04:11 AM
ന്യൂഡല്‍ഹി: ഫെബ്രുവരി ആറിനു മുന്‍പ് 600 കോടി രൂപ അടക്കാന്‍ സഹാറാ ഗ്രൂപ്പ് മേധാവി സുബ്രത് റോയിയോട് സുപ്രിം കോടതി. നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് 2014 മെയില്‍ സുബ്രത് റോയിയെ അറസ്റ്റ് ചെയ്തിരുന്നു
600 കോടി രൂപ 15 ശതമാനം പലിശയോട് കൂടി ഫെബ്രുവരി ആറിനു മുന്‍പ് അടക്കണമെന്നും അല്ലെങ്കില്‍ കോടതിയില്‍ ഹാജരാകണമെന്നുമാണ് സുപ്രിം കോടതി നിര്‍ദേശിച്ചത്. നിലവില്‍ സഹാറാ മേധാവി പരോളിലാണ്. കോടതിയില്‍ സുബ്രത് റോയ് സമര്‍പ്പിച്ച പണം തിരിച്ചടക്കല്‍ പ്ലാനിനെ കുറിച്ച് അഭിപ്രായമറിയിക്കാന്‍ സെബിക്കും കേസിലെ അമിക്കസ് ക്യൂറിക്കും സുപ്രിം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."