HOME
DETAILS

കാന്തപുരം ഇഫക്ട് മലപ്പുറത്തും പാളി

  
backup
May 20 2016 | 20:05 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%87%e0%b4%ab%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1

മലപ്പുറം: മലപ്പുറത്തെ മണ്ഡലങ്ങളിലും കാന്തപുരം ഇഫക്ട് തെരഞ്ഞെടുപ്പിനു ഏശിയില്ല. ജില്ലയില്‍ കൊണ്ടോട്ടി, തിരൂരങ്ങാടി, വേങ്ങര, നിലമ്പൂര്‍, ഏറനാട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് പ്രത്യക്ഷമായി കാന്തപുരം വിഭാഗം തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തിറങ്ങിയത്. ഇതില്‍ കൊണ്ടോട്ടിയില്‍ മല്‍സരിച്ച കെ.പി വീരാന്‍കുട്ടി പ്രദേശത്തെ കാന്തപുരം വിഭാഗം സംഘടനയുടെ പ്രാദേശിക നേതാവാണ്. വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാന്തപുരം വിഭാഗത്തിനു അനുകൂലമായി മധ്യസ്ഥനായി അവതരിപ്പിച്ചു വരുന്ന ഇദ്ദേഹത്തെ സംഘടനാ പ്രതിനിധിയായി അവതരിപ്പിച്ചാണ കൊണ്ടോട്ടിയില്‍ പരസ്യമായി രംഗത്തിറങ്ങിയത്. തിരൂരങ്ങാടിയില്‍ പി.കെ അബ്ദുറബ്ബിനെതിരെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച നിയാസ് പുളിക്കലകത്ത് കാന്തപുരം വിഭാഗം എസ്.വൈ.എസ്, എസ്.എസ്.എസ് നേരത്തെ ഭാരവാഹിയായിരുന്നു.
വേങ്ങരയില്‍ മന്തി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള മല്‍സരിച്ച സി.പി.എം നേതാവും അഭിഭാഷകനുമായ പി.പി ബഷീര്‍ കാന്തപുരം വിഭാഗത്തിനു വേണ്ടി കോടതികളില്‍ രംഗത്തിറങ്ങാറുള്ളത്. ബഷീറുമായുള്ള ഈ ബന്ധവും വഖ്ഫ് ബോര്‍ഡുമായുള്ള വിഷയങ്ങളില്‍ വകുപ്പ് മന്ത്രിയായ കുഞ്ഞാലിക്കുട്ടിക്കെത്ിരെയുള്ള രോഷവും മുന്നിര്‍ത്തിയാണ് പ്രചാരണം കൊഴുപ്പിച്ചത്. പള്ളിക്കല്‍ ബസാര്‍ ് ഉള്‍പ്പടെ ജില്ലയിലെ വിവിധ മഹല്ലുകളില്‍ കാന്തപുരം വിഭാഗം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവിധ മഹല്ലുകളില്‍ വഖഫ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടതിനെ തുടര്‍ന്നു ബോര്‍ഡിനെതിരെ തെരഞ്ഞെടുപ്പ്ിനു തൊട്ടടുത്ത ദിവസം മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. മണ്ണാര്‍ക്കാട് തെരഞ്ഞെടുപ്പുാമയി ബന്ധപ്പെട്ട യോഗത്തിലും കുഞ്ഞാലിക്കുട്ടിയെ പേരെടുത്ത് വിമര്‍ശിച്ചു കാന്തപുരം വിഭാഗം രംഗത്തുവന്നിരുന്നു. മണ്ഡലത്തില്‍ വ്യാപകമായി രംഗത്തിങ്ങിയിട്ടും സ്വാധീനം ചെലുത്താനായില്ലെന്നാണ് വേങ്ങരയിലെ ഫലം. സംഘടനാപരമായി കാന്തപുരം വിഭാഗത്തിനു ഏറെ സഹകരണം നല്‍കിവന്ന ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലത്തില്‍ ഇദ്ദേഹത്തിന്റെ മകന്‍ ഷൗക്കത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയോട് ് പരാജയപ്പെട്ടതും കനത്ത തിരിച്ചടിയായി. കാന്തപുരം വിഭാഗം പരസ്യമായി രംഗത്തുവന്ന മറ്റൊരു മണ്ഡലമായ ഏറനാട്ടിലും വള്ളിക്കുന്നിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു.
മണ്ണാര്‍ക്കാട് ശംസുദ്ദീന്‍ എം.എല്‍.എയെ പരാജയപ്പെടുത്താന്‍ പരസ്യമായി രംഗത്തുവന്നതിന്റെ അലയൊലികളാണ് മലപ്പുറത്തും കാന്തപുരം വിഭാഗം സ്വീകരിച്ചുവന്നത്. തെരഞ്ഞെടുപ്പ് നിലപാട് പരസ്യമാക്കാതെ സംഘടനാ നെറ്റ് വര്‍ക്ക് മുഖേനെ പ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതായി നേതാക്കള്‍ പറയുമ്പോഴും സോഷ്യല്‍ മീഡിയയിലൂടെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ജില്ലയിലെ ചില മണ്ഡലങ്ങളില്‍ പ്രത്യക്ഷമായി തെരഞ്ഞടുപ്പ് ഗോഥയില്‍ സജീവമായ കാന്തപുരം സുന്നീ വിഭാഗത്തിനു കനത്ത തിരിച്ചടിയായിരിക്കുകയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം. അതേസമയം മലപ്പുറം മണ്ഡലത്തില്‍ മല്‍സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി ബാദുഷാ തങ്ങള്‍ താന്‍ കാന്തപുരം സുന്നീ വിഭാഗക്കാരനാണെന്നു മാധ്യമങ്ങളോടു പരസ്യമായി പ്രഖ്യാപിച്ചിരുന്നു. താനൂര്‍ സ്വദേശിയായ തങ്ങളും മണ്ഡലത്തിലെ കാന്തപുരം വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് മല്‍സരിക്കാനിറങ്ങിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago