HOME
DETAILS

ജില്ലയില്‍ എസ്.ഡി.പി.ഐ കൂടുതല്‍ ബലഹീനമാകുന്നു

  
backup
May 20 2016 | 20:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%95%e0%b5%82%e0%b4%9f

സമാജ്‌വാദിപാര്‍ട്ടി-എസ്.ഡി.പി.ഐ സഖ്യം എന്ന പേരിലായിരുന്നു പ്രചാരണം

കാവനൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ജില്ലയില്‍ എസ്.ഡി.പി.ഐ യുടെ ബലഹീനത കൂടുതല്‍ പ്രകടമായി. 16 സീറ്റിലും സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മല്‍സരിച്ച എസ്.ഡി.പി.ഐക്ക് ഒറ്റക്ക് മല്‍സരിച്ച് 2011 നേടിയ വോട്ട് പോലും നേടാനായില്ല. 2011 ല്‍ ജില്ലയില്‍ 16 മണ്ഡലങ്ങളില്‍ നിന്നായി 44,415 വോട്ട് നേടിയിരുന്നു. എന്നാല്‍ ഇത്തവണ 34881 വോട്ട് മാത്രമേ നേടാനായുള്ളൂ. 2011 നെക്കാള്‍ പതിനായിരത്തോളം വോട്ടുകളുടെ കുറവാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്.
ജില്ലയില്‍ 16 മണ്ഡലങ്ങളില്‍ 15 ലും എസ്.ഡി.പി.ഐ മല്‍സരിച്ചപ്പോള്‍ സഖ്യകക്ഷിയായ എസ്.പിക്ക് നല്‍കിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ വോട്ട് നേടിയ മണ്ഡലങ്ങളിലൊന്നായ ഏറനാട് മണ്ഡലമാണ്.
ജില്ലയിലെ പതിനാല് മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് കുറഞ്ഞപ്പോള്‍ പേരിനെങ്കിലും വോട്ട് വര്‍ധന ഉണ്ടായത് കൊണ്ടോട്ടിയിലും നിലമ്പൂരിലും മാത്രമാണ്. കൊണ്ടോട്ടിയില്‍ 1641 വോട്ടും നിലമ്പൂരില്‍ 2185 വോട്ടുമാണ് അധികം ലഭിച്ചത്. എന്നാല്‍ കൊണ്ടോട്ടിയില്‍ മല്‍സരിച്ച ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന് ആകെ ലഭിച്ചത് 3667 വോട്ട് മാത്രമാണ്. വിവിധ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ ലഭിച്ച വോട്ട് താഴെ പറയുന്നു. ബ്രായ്ക്കറ്റില്‍ 2016 ല്‍ ലഭിച്ച കണക്ക്.
ഏറനാട് 2137 (1298), മങ്കട 3015 (1456), വേങ്ങര 4683(3049), താനൂര്‍ 3137 (1151 ), തിരൂര്‍ 2696 (1828), കോട്ടക്കല്‍ 2650 (1719), തവനൂര്‍ 3116 (2649), പൊന്നാനി 3250 (1659), വണ്ടൂര്‍ 1682 (1178), മഞ്ചേരി 2906 (2357), മലപ്പുറം 3968 (2444), വള്ളിക്കുന്ന് 2571 (2499), തിരൂരങ്ങാടി 2945 (2478) പെരിന്തല്‍മണ്ണ 1067 (698).
വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, താനൂര്‍, തിരൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ വെല്‍ഫയര്‍ പാര്‍ട്ടിക്കും കോട്ടക്കല്‍, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ പി.ഡി.പി ക്കും താഴെയാണ് എസ്.ഡി.പി.ഐയുടെ സ്ഥാനം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മാത്രം അരലക്ഷത്തിനടുത്ത് വോട്ട് പിടിച്ച എസ്.ഡി.പി.ഐ ഈ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നുമായി നേടിയത് വെറും 34881 വോട്ട് മാത്രമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago