സുഖനിദ്രയ്ക്കുള്ള ഉപകരണങ്ങളുമായി ഫിലിപ്സ്
കൊച്ചി: ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ രോഗമുള്ളവര്‍ക്ക് ചികിത്സ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കി റോയല്‍ ഫിലിപ്സ് 'ഡ്രീം സീരീസ് 'എന്നപേരില്‍ നിദ്രാസഹായികളായ ഉപകരണങ്ങളുടെ ഒരു ശ്രേണി പുറത്തിറക്കി. ഉറക്കമില്ലായ്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളെന്ന നിലയിലാണ് ഫിലിപ്സിന്റെ പുതിയ ഉല്പന്നങ്ങളെ പരിചയപ്പെടുത്തുന്നത്.
സ്ലീപ് സ്പെഷ്യലിസ്റ്റുകളുമായി ചേര്‍ന്ന് ഇതിനോടകം ഫിലിപ്സ് ഹെല്‍ത്ത് കെയര്‍ ഇന്ത്യ രാജ്യത്താകമാനം നാനൂറിലേറെ സ്ലീപ് ലാബുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ കൊച്ചിയിലെ എട്ടെണ്ണമടക്കം 25 ലാബുകള്‍ കേരളത്തിലാണെന്ന് ഫിലിപ്സ് ഇന്ത്യ സ്ലീപ് ആന്‍ഡ് റെസ്പിറേറ്ററി കെയര്‍ ബിസിനസ് ഹെഡ് ആയ ആര്. ഹാരിഷ് പറഞ്ഞു.
തങ്ങള്‍ ഒരു മാസ്ക് ധരിച്ചിട്ടുണ്ടെന്ന് രോഗികള്‍ക്ക് തോന്നാത്ത വിധത്തിലും അവര്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്ന തരത്തിലുമാണ് ഡ്രീം ഫാമിലി ഉല്പന്നങ്ങള് തയാര്‍ ചെയ്തിരിക്കുന്നത്.
മാസ്കിലെ ഫ്രെയിമിന്റെ വശങ്ങളിലൂടെ ഡ്രീംവെയര് വായുസഞ്ചാരം നിയന്ത്രിക്കുന്നു. അതുകൊണ്ടുതന്നെ കിടക്കുമ്പോഴുള്ള ശരീരചലനങ്ങള്‍ക്ക് തടസംവരാത്ത രീതിയില്‍ രോഗികള്‍ക്ക് സുഖമായി ഉറങ്ങാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."