എ.ടി.എമ്മിലേക്കുള്ള പണവുമായി മുങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍
ബംഗളൂരു: എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച 2000 ത്തിന്റെ 1.37 കോടി രൂപയുമായി മുങ്ങിയ വാന്‍ ഡ്രൈവര്‍ ബംഗളുരുവില്‍ അറസ്റ്റിലായി. ഡൊമനിക് റോയ് എന്നയാളാണ് പൊലിസ് പിടിയിലായത്. ഡൊമിനിക്കിന്റെ ഭാര്യ എവ്ലിനെ തിങ്കളാഴ്ച രാവിലെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് പുതിയ 2000 രൂപ നോട്ടിന്റെ 79.8 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബംഗളൂരു കെ.ജി റോഡിലെ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനായി എത്തിച്ച പണവുമായി വാന്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത്.
നഗരത്തിലെ ഒരു എ.ടി.എമ്മിനു മുന്നില്‍ വാന്‍ നിര്‍ത്തി ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനായി എ.ടി.എമ്മിലേക്ക് പോയിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പണവുമായി രക്ഷപ്പെട്ടത്. പിന്നീട് ഇയാള്‍ സഞ്ചരിച്ച വാഹനം വസന്ത് നഗറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. വാഹനത്തില്‍ നിന്ന് 45 ലക്ഷം രൂപയും തോക്കും പൊലിസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."