HOME
DETAILS
MAL
ലാവ്ലിന് കേസ്: പരിഗണിക്കുന്നത് മാറ്റിവച്ചു
backup
November 29 2016 | 06:11 AM
കൊച്ചി: ലാവ്ലിന് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു. അടുത്ത മാസം 15ലേക്കാണ് കേസ് മാറ്റിവച്ചിരിക്കുന്നത്. ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റി വച്ചത്. കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച പുനഃപരിശോധ ഹരജി പരിഗണിക്കുന്നതാണ് മാറ്റിവച്ചത്. ലാവ്ലിന് ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി നടപടിക്കെതിരേ സമര്‍പ്പിച്ച ഹരജിയാണ് മാറ്റിയത്. നേരത്തെ കേസില്‍ ഹാജരാവുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് മാറ്റിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."