ഫൈസല്‍ വധം: പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്ന ആവശ്യം ശക്തമാകുന്നു
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധത്തിലെ കുറ്റക്കാര്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ടു വിവിധ സംഘടനകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടു മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയും രംഗത്തെത്തി.
യു. എ.പി.എ വ്യാപകമായി ദുരുപയോഗപ്പെടുത്താന്‍ ഇടയാകുന്നതിനാല്‍ മൗലികമായി ലീഗ് ഈ നിയമത്തിന് എതിരാണ്. എന്നാല്‍, വര്‍ഗീയപരമായ നടപടിയാണ് കൊടിഞ്ഞി സംഭവമെന്നും വലിയ വര്‍ഗീയകലാപത്തിനു സാഹചര്യമൊരുക്കുന്ന രീതിയില്‍ കറ്റകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ യു.എ.പി.എ ചുമത്തുന്നത് സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായകമാകുമെന്നും യൂത്ത്‌ലീഗ് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സംഘട്ടനങ്ങളുടെ പേരില്‍ കേന്ദ്രതലത്തില്‍ പാര്‍ട്ടി ഇടപെടലുകള്‍ നടത്തുമ്പോള്‍, വര്‍ഗീയ പ്രശ്‌നത്തെ ലാഘവത്തോടെ കാണുന്ന സമീപനമാണ് പൊലിസിന്റേത്. മലപ്പുറത്തു കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവയ്പ്, കലക്ടറേറ്റ് സ്‌ഫോടനം, മാവോയിസ്റ്റ് വേട്ട, കൊടിഞ്ഞി കൊലപാതകം, സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയ സംഭവങ്ങള്‍ ജില്ലയില്‍ പൊലിസിന്റെ നിഷ്‌ക്രിയത്വമാണ് തെളിയിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
മലപ്പുറത്തിന്റെ സമാധാന പരിശ്രമങ്ങള്‍ക്കു പൊതുബോധം ഉയര്‍ത്താന്‍ യൂത്ത്‌ലീഗ് കാംപയിന്‍ നടത്തുമെന്നും ബാബരി ദിനമായ ഡിസംബര്‍ ആറിനു മലപ്പുറത്ത് പഞ്ചായത്തുതലങ്ങളില്‍ സമാനമനസ്‌കരെ ഉള്‍പ്പെടുത്തി 'ജില്ലയില്‍ അശാന്തി വിതക്കരുത് ' എന്ന പേരില്‍ ജനജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി മുജീബ് കാടേരി, ട്രഷറര്‍ വി.ടി സുബൈര്‍ തങ്ങള്‍, സെക്രട്ടറിമാരായ വി.കെ.എം ഷാഫി, അഡ്വ. എം.കെ.സി നൗഷാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."