വസന്ത മാസത്തെ വരവേറ്റ് ആമില മീലാദ് വിളംബര റാലി
മഞ്ചേരി: പുണ്യ റബീഇനു വരവേല്‍പ്പ് നല്‍കി എസ്.വൈ.എസ് ആമില മീലാദ് വിളംബര റാലിക്കു പരിസമാപ്തി. സ്‌നേഹ വസന്തം പെയ്തിറങ്ങുന്ന അനുഗ്രഹീതമായ നബിദിന മാസത്തിന്റെ വരവറിയിച്ച് എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയാണ് ഇഅ്‌ലാനെ മീലാദ് എന്ന പേരില്‍ മഞ്ചേരിയില്‍ വിളംബര റാലി സംഘടിപ്പിച്ചത്. ജില്ലയിലെ പതിനാറ് മണ്ഡലങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിനു ശുഭ്രവേഷധാരികളായ ആമില അംഗങ്ങളാണ് തിരുനബി കീര്‍ത്തനങ്ങള്‍ മുഴക്കി റാലിയില്‍ അണിനിരന്നത്.
പ്രവാചകരിലേക്കു തിരിച്ചുനടക്കേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞും പ്രവാചക സ്‌നേഹത്തിന്റെ മധുരവും രാജ്യത്തോടുള്ള പ്രതിബദ്ധതയും വിളിച്ചറിയിച്ചുമുള്ള മീലാദ് റാലി ആലിമുസ്‌ലിയാരുടെ നാടിനെ അക്ഷരാര്‍ഥത്തില്‍ പുളകമണിയിച്ചു. ഇന്നലെ വൈകിട്ട് നാലിനാരംഭിച്ച റാലി പഴയ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഗമിച്ചു.
റാലിക്കും തുടര്‍ന്നുള്ള മൗലീദ് സദസിനും എസ്.വൈ.എസ് നേതാക്കളായ അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ടി.പി ഇപ്പ മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.ടി മൊയ്തീന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, സലീം എടക്കര, ഷാഹുല്‍ ഹമീദ്മാസ്റ്റര്‍ മേല്‍മുറി, ഒ.ടി മൂസ മുസ്‌ലിയാര്‍, കാളാവ് സെയ്താലി മുസ്‌ലിയാര്‍, സി. അബ്ദുല്ല മൗലവി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എച്ച് ത്വയ്യിബ് ഫൈസി, ബി.എസ്.കെ തങ്ങള്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, പി.വി മുഹമ്മദ് മൗലവി, സി.കെ ഹിദായത്തുല്ല, ഷാഫിമാസ്റ്റര്‍, മജീദ് ദാരിമി വളരാട്, സമദ് മുസ്‌ലിയാര്‍, ടി.എസ് പൂക്കോയതങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. 'ഒരു അമുസ്‌ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം' എന്ന പുസ്തകം രചിച്ച സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവനെ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ ഉപഹാരം നല്‍കി ആദരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണം നടത്തി. കൊയ്യോട് ഉമര്‍മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."