വടകര ജില്ലാ ആശുപത്രിയുടെ സമഗ്രവികസനം ഉറപ്പാക്കണമെന്ന് പ്രമേയം
വടകര: ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തില്‍ വടകരയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയുടെ സമഗ്രവികസനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസ കേന്ദ്രമാണ്. മുപ്പത്തിയഞ്ചോളം ഡോക്ടര്‍മാരാണ് ആശുപത്രിയിലുള്ളത്. ഗൈനക്കോളജി വിഭാഗത്തില്‍ മൂന്നു ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെയുള്ളത്. ഡോക്ടര്‍മാരുടെ കുറവ് കാരണം മറ്റു സൗകര്യങ്ങളെല്ലാമുണ്ടായിട്ടും ലേബര്‍ റൂം പ്രവര്‍ത്തിക്കുന്നില്ല. നവംബര്‍ മാസത്തില്‍ ഒരു പ്രസവം മാത്രമാണ് ആശുപത്രിയില്‍ നടന്നത്.
ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് സംവിധാനമൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനൊപ്പം ഗൈനക്കോളജി വിഭാഗത്തിന്റെ കാര്യവും പരിഗണിക്കണം. പാവപ്പെട്ട ആയിരണക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ദിനംപ്രതി നിരവധി രോഗികളാണ് ഒ.പിയില്‍ എത്തുന്നത്. ഡോക്ടര്‍മാരുടെ കുറവ് കാരണമാണ് പ്രസവം നടക്കാത്തത്. ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും പ്രസവത്തിന് വേണ്ട സൗകര്യം ആശുപത്രിയില്‍ ഒരുക്കണമെന്നും ജില്ലാ പഞ്ചായത്തംഗം ടി.കെ രാജന്‍ മാസ്റ്റര്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."