നിലമ്പൂര്‍ വെടിവയ്പ്പ്: 'പൊലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം'
കോഴിക്കോട്: നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോയിസ്റ്റുകള്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരേ 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവാകാശ സമിതി. നിലമ്പൂര്‍ സംഭവത്തില്‍ നിയമ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വിവിധ സംഘടനാ പ്രവര്‍ത്തകരുടെയും യോഗത്തിലാണ് ഈ ആവശ്യം. പൊലിസ് ഉദ്യോഗസ്ഥരിലെ മുന്ന് ബെഹറമാരേയും മാറ്റി നിര്‍ത്തി കേസില്‍ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണിതെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണിതു സൂചിപ്പിക്കുന്നതെന്നും മനുഷ്യാവാകാശ പ്രവര്ത്തകന് ഗ്രോ വാസു യോഗത്തില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷന് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിന്റെ പൊലിസ് നയം നടപ്പിലാക്കാനാണോ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പിണറായി വ്യക്തമാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘം ഡിസംബര്‍ നാല്, അഞ്ച് തിയതികളില്‍ പ്രദേശം സന്ദര്‍ശിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
യോഗത്തില്‍ സാബി ജോസഫ് അധ്യക്ഷനായി. സി.കെ അബ്ദുല്ല, മുസ്തഫ പാലായി, വിനോദ് രാമന്തളി, കെ.എസ് ഹരിഹരന്, തുഷാര്‍ നിര്‍മ്മല്‍, സാദിഖ് ഉളിയില്‍, എം.വി കരുണാകരന്, നസീറ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."