HOME
DETAILS
MAL
കണ്ടെയ്നര്‍ ലോറി കുടുങ്ങി ഇരിട്ടി പാലത്തില്‍ ഗതാഗതം സ്തംഭിച്ചു
backup
November 29 2016 | 22:11 PM
ഇരിട്ടി: കണ്ടെയ്നര്‍ ലോറി കുടുങ്ങി ഇരിട്ടി പാലത്തില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബംഗളൂരുവില്‍ നിന്നു കണ്ണൂരിലേക്കു നിറയെ പോളിയൂറിത്തെയ്ന്‍ ഫോമുമായി വരികയായിരുന്ന ലോറിയാണ് ഇന്നലെ രാവിലെ 11.30ഓടെ പാലത്തിന്റെ ഇരുമ്പ് ക്രോസ് ബാറുകളില്‍ കുടുങ്ങിയത്. ഇതോടെ ഇരിട്ടി പാലം വഴി പോകേണ്ട വാഹനങ്ങള്‍ ഇരു ഭാഗത്തുമായി കുടുങ്ങി. ഇരിട്ടി പാലം മുതല്‍ പയഞ്ചേരി മുക്ക് വരെയും തളിപ്പറമ്പ് റോഡില്‍ തന്തോട് വരെയും കൂട്ടുപുഴ റോഡില്‍ കല്ലുമുട്ടി വരെയും വാഹന നിര നീണ്ടു. ഇരിട്ടി അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ലോഡുകള്‍ ഇറക്കി ലോറി മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാലത്തിലെ ഹോം ഗാര്‍ഡിന്റെ പിഴവാണ് ഗതാഗത തടസത്തിനു ഇടയാക്കിയതെന്നു ആരോപണം ഉയര്‍ന്നു. മുന്‍പും ഇതേ പിഴവു മൂലം പാലത്തില്‍ ഗതാഗത തടസം ഉണ്ടായതായി ഡ്രൈവര്‍മാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."