HOME
DETAILS
MAL
ലഹരിവിമുക്ത കാംപയിന് ജില്ലാതല ഉദ്ഘാടനം
backup
November 29 2016 | 22:11 PM
കണ്ണൂര്‍: ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച എ വെയര്‍ ആന്റ് എവെയ്ക്ക് ലഹരിവിമുക്ത കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം മുന്‍സിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിച്ചു. സന്തുഷ്ടമായൊരു ഭാവി സാധ്യമാകണമെങ്കില്‍ കുട്ടികള്‍ സ്വയം ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് ശപഥമെടുക്കാന്‍ തയാറാകണമെന്നു മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. എസ്. പി സഞ്ജയ്കുമാര്‍, എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ പി.പി സുരേന്ദ്രന്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ സംസാരിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് കെ.പി ജയബാലന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിമുക്ത പദ്ധതിയെക്കുറിച്ച് കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം ബാലകൃഷ്ണന് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."