രഞ്ജി ട്രോഫി ക്രിക്കറ്റ് കൃഷ്ണഗിരിയില്‍ ആദ്യദിനം ഒഡീഷ
കൃഷ്ണഗിരി: കൃഷ്ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഈ വര്‍ഷത്തെ അവസാന രഞ്ജി മത്സരത്തിന്റെ ആദ്യദിനം ഒഡീഷക്കൊപ്പം. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍ എന്ന നിലയിലാണ് ഒഡീഷ. ടോസ് നേടിയ മഹാരാഷ്ട്രയുടെ ക്യാപ്റ്റന്‍ സ്വപ്നില്‍ ഖോഖലെ ഒഡീഷയെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന തരത്തില്‍ പേസര്‍മാരായ സംക്‌ലേച്ചയും സയ്യദും മികച്ച രീതിയില്‍ പന്തെറിഞ്ഞു.
നിലയുറപ്പിക്കും മുന്‍പേ ഒഡീഷന്‍ ഓപ്പണര്‍ സന്ദീപ് പട്‌നായികിനെയും ക്യാപ്റ്റന്‍ ഗോവിന്ദ് പോഡാറെയും പവലിയനിലെത്തിച്ച് സംക്‌ലേച്ച ഒഡീഷക്ക് കനത്ത പ്രഹരം സമ്മാനിച്ചു. ടീം ടോട്ടല്‍ 10ല്‍ നില്‍ക്കേയാണ് ഇരുവരെയും അടുത്തടുത്ത പന്തുകളില്‍ സംക്‌ലേച്ച പുറത്താക്കിയത്. ഇതില്‍ ക്യാപ്റ്റന്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു. നാലാമനായെത്തിയ സൗരഭ് റാവത്ത് ഓപ്പണര്‍ രഞ്ജിത് സിങിനൊപ്പം ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ടീം സ്‌കോര്‍ 31ല്‍ സൗരഭും വീണു.
സയ്യദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് 16 റണ്ണെടുത്ത സൗരഭ് പുറത്തായത്. തുടര്‍ന്നെത്തിയ അഭിഷേക് യാദവ് രഞ്ജിത്തിനൊപ്പം ചേര്‍ന്ന് ഒഡീഷയെ പതിയെ കളിയിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിച്ചു. അതിനിടെ 26 റണ്ണെടുത്ത രഞ്ജിത് സിങ് സംക്‌ലേച്ചയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ടീംടോട്ടല്‍ 82ലായിരുന്നു രഞ്ജിത്തിന്റെ വീഴ്ച. എന്നാല്‍ ആറാമനായെത്തിയ ബിപ്‌ലബ് ടീമിനെ പോരാടാനുള്ള സ്‌കോറിലേക്ക് പിടിച്ചുയര്‍ത്തി. ഇതിനിടെ 32 റണ്ണുമായി അഭിഷേകും വീണു.
എന്നാല്‍ പിന്നാലെയത്തെിയ സുഭ്രസാനു സേനാപതി ബിപ്‌ലബിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ടീം ടോട്ടല്‍ ഉയര്‍ത്തുകയും ചെയ്തു. ടീം സ്‌കോര്‍ 161ല്‍ സുഭ്രസാനു 24 റണ്ണുമായി സയ്യദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എന്നാല്‍ പിന്നീടെത്തിയ ദീപക് ബെഹറ ബിപ്‌ലബിനൊപ്പം ഏകദിന ശൈലിയില്‍ ബാറ്റ്‌വീശി ടീമിനെ ചുമലിലേറ്റി. ഇരുവരും ചേര്‍ന്ന് 98 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചാണ് പിരിഞ്ഞത്. 85 പന്തില്‍ രണ്ട് സിക്‌സും ഒന്‍പത് ബൗണ്ടറിയുമടക്കം 58 റണ്‍ നേടിയ ദീപക് കുറാനയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നീടെത്തിയ സൂര്യകാന്ത് പ്രധാനും പിടിച്ചു നില്‍ക്കാനായില്ല.
10 പന്തില്‍ രണ്ട് സിക്‌സടക്കം 15 റണ്ണുമായി ത്രിപാതിയുടെ പന്തില്‍ ഭാട്ടി പിടിച്ച് പുറത്താകുകയായിരുന്നു സൂര്യകാന്ത്. ടീംടോട്ടല്‍ 311ല്‍ അവരുടെ ബാറ്റിങ് ഹീറോ ബിപ്‌ലബും വീണു. സംക്‌ലേച്ചയുടെ പന്തില്‍ പ്രതിരോധം തകര്‍ന്നായിരുന്നു ബിപ്‌ലപിന്റെ മടക്കം. ബിപ്‌ലപിന്റെ വിക്കറ്റ് വീണപ്പോഴേക്കും വെളിച്ചക്കുറവും ഒന്നാം ദിനത്തിലെ സമയം പൂര്‍ത്തീകരിച്ചതും കാരണം അമ്പയര്‍മാര്‍ സ്റ്റംപെടുത്തു. മഹാരാഷ്ട്രക്കായി മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ച സംക്‌ലേച്ച നാലും സയ്യദ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച വിക്കറ്റുകള്‍ കുറാനക്കും ത്രിപാതിക്കുമാണ്. 82.1 ഓവറില്‍ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടത്തില്‍ 311 റണ്ണാണ് ഒന്നാം ദിനം ഒഡീഷ നേടിയത്. ഇതില്‍ 41 എക്‌സ്ട്ര റണ്ണുംപെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."