HOME
DETAILS
MAL
കുഞ്ഞിപ്പുരമുക്കില്‍ ലീഗ് ഓഫിസിനു നേരെ ബോംബേറ്
backup
May 20 2016 | 20:05 PM
നാദാപുരം: തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ അക്രമം അരങ്ങേറിയ കുഞ്ഞിപ്പുരമുക്കില്‍ ലീഗ് ഓഫിസിനു നേരെ ബോംബെറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഓഫിസിനു നേരെ ബോംബെറിഞ്ഞു രക്ഷപ്പെടുകയായിരുന്നു.
സ്ഫോടനത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകരുകയും ചുമരിനു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. ഫലപ്രഖ്യാപനം നടന്ന ദിവസം ഉച്ചയോടെ സി.പി.എം പ്രവര്‍ത്തകര്‍ കുഞ്ഞിപ്പുരമുക്കില്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ വ്യാപകമായ തോതില്‍ യു.ഡി.എഫിന്റെയും ലീഗിന്റെയും പ്രചാരണ സാമഗ്രികളും കൊടിതോരണങ്ങളും നശിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള വാക്കേറ്റം സംഘട്ടനത്തിലാണു കലാശിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണു രാത്രിയില്‍ ഓഫിസിനു നേരെ ആക്രമണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."