കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം
കടുത്തുരുത്തി: അന്‍പത്തിയേഴാമത് കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിന് ഇന്നു തുടക്കമാകും.
കോതനല്ലൂര്‍ ഇമ്മനുവേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാലുദിവസങ്ങളിലായി നടക്കുന്ന കലോത്സവം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 92 സ്‌കൂളുകളില്‍ നിന്നും മൂവായിരത്തോളം കുട്ടികളാണ് ഏഴ് വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരക്കുന്നത്.
കോതനല്ലൂര്‍ കന്തീശങ്ങളുടെ ഓഡിറ്റോറിയം, കോതനല്ലൂര്‍ ശ്രീഭഗവതി ഓഡിറ്റോറിയം, യു.പി.ഹാള്‍, ജൂബിലിഹാള്‍ എന്നിവയാണ് പ്രധാനവേദികള്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന വിളമ്പരഘോഷയാത്ര ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
4.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷതവഹിക്കും. സുവനീറിന്റെ പ്രകാശനം ജില്ല പഞ്ചായത്തംഗം സഖറിയാസ് കുതിരവേലില്‍ നിര്‍വഹിക്കും.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ്, മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാത്യു, സി.എം. ജോര്‍ജ്, ബാബു മലയില്‍, ബിജു പഴയപുരയ്ക്കല്‍, സൂസണ്‍ ഗര്‍വാസീസ്, എം.എം. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.
ഡിസംബര്‍ മൂന്നിന്നടക്കുന്ന സമാപന സമ്മേളനം വൈക്കം എം.എല്‍.എ. സി.കെ. ആശ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ അധ്യക്ഷതവഹിക്കും. ഫാ.ജോസഫ് മേച്ചേരില്‍ സമ്മാനദാനം നിര്‍വഹിക്കും. ഹെഡ്മിസ്ട്രസ് ജെസ്സി തോമസ്, ആര്‍ അശോകന്‍ എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."