കുന്ദമംഗലത്ത് മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റു
കുന്ദമംഗലം: പിലാശേരിയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മേലോ പുറായിയില്‍ റഷീദിന് വെട്ടേറ്റു. മത്സ്യക്കച്ചവടക്കാരനായ റഷീദ് മത്സ്യവുമായി പിലാശേരിയിലേക്ക് ഓട്ടോയില്‍ വരുമ്പോള്‍ അഞ്ചംഗ സംഘം നൊച്ചിപൊയില്‍ വച്ച് ഓട്ടോ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇദ്ദേഹത്തെ വടികൊണ്ട് എറിഞ്ഞു വീഴ്ത്തിയതിന് ശേഷം വെട്ടിയത്. ഇദ്ദേഹത്തിന് രണ്ടു കാല്‍മുട്ടിനും കൈമുട്ടിനും പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികളുടെ കൈയില്‍ വടിവാള്‍, കമ്പിപ്പാര തുടങ്ങിയ മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായി റഷീദ് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പിലാശേരിയില്‍ മുസ്ലിം ലീഗ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാന്‍ ഇരുകൂട്ടരേയും റഷീദ് പിടിച്ച് മാറ്റിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന അക്രമമാണെന്ന നിഗമനത്തിലാണ് കുന്ദമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യു.ഡി.എഫ് നേതാക്കളായ ഒളോങ്ങല്‍ ഉസൈന്‍, ഖാലിദ് കിളിമുണ്ട, എം.പി കേളുക്കുട്ടി, എം. ധനീഷ്ലാല്‍, എം. ബാബുമോന്, കുന്ദമംഗലം ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ടി.കെ സീനത്ത് തുടങ്ങിയവര്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."