ലക്ഷദ്വീപില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കപ്പെടുന്നു: യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ ആരോഗ്യ മേഖലയിലേക്ക് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ അനുവദിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അനാസ്ഥമൂലം അട്ടിമറിക്കപ്പെട്ടെന്ന് ലക്ഷദ്വീപ് പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എം. അലി അക്ബര്‍ പറഞ്ഞു.
അരലക്ഷത്തോളം ദ്വീപുകാര്‍ക്ക് ഉപയോഗപ്പെടുമായിരുന്ന പദ്ധതിയില്‍ നിന്നും പകുതിയിലേറെ അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടത് നീതീകരിക്കാനാവില്ല. ദ്വീപ് ഭരണകൂടം ഇക്കാര്യത്തില്‍ പുനപരിശോധന നടത്തി അര്‍ഹരായ എല്ലാവരെയും പദ്ധതി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ ജനകീയ വിഷയങ്ങളില്‍ ഇടപെടാനോ പരിഹാരം കാണാനോ ഏക പാര്‍ലമെന്റ് മെമ്പറായ മുഹമ്മദ് ഫൈസല്‍ ശ്രമിക്കാത്തതില്‍ ദ്വീപ് ജനത പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു. മെഡിക്കല്‍ സീറ്റുകള്‍ പതിമൂന്നില്‍ നിന്ന് അഞ്ച് സീറ്റായി വെട്ടിക്കുറച്ചു. ദ്വീപ് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും ഗുളികകളുമില്ലാതെ പൊതുജനം നട്ടം തിരിയുന്നതും എം.പിയുടെ അനാസ്ഥമൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപ് ജനതയുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കാത്ത എം.പിയുടെ അലസതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ഡിസംബര്‍ അവസാന വാരം മുതല്‍ തുടക്കമിടാനും യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."