HOME
DETAILS
MAL
കെ.സി.ജോസഫിനെതിരേ അന്വേഷണം: റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു
backup
November 30 2016 | 04:11 AM
തലശ്ശേരി: മുന്‍മന്ത്രി കെ.സി.ജോസഫ് വരുമാനത്തില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് സെഷന്‍സ് എസ്.പി സുനില്‍ബാബു കുളത്തുകുഴിയാണ് അന്വേഷണ റിപ്പോര്‍ട്ട് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചത്.
പരാതിക്കാരന് എതിര്‍വാദം ഉണ്ടെങ്കില്‍ അത് ഉന്നയിക്കാന്‍ ഡിസംബര്‍ 19 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇരിട്ടിയിലെ എ.കെ.ഷാജിയാണു പരാതിക്കാരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."