എസ്.പിമാരായി യുവ ഐ.പി.എസുകാരെ വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം: യുവ ഐ.പി.എസ് ഓഫിസര്‍മാരെ വിജിലന്‍സില്‍ എസ്.പി തസ്തികയില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിനു കത്തു നല്കി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കാണ് കത്തു നല്‍കിയത്.
വിജിലന്‍സിനെ ശക്തിപ്പെടുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് നളിനി നെറ്റോ വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മറുപടിയായാണ് നേരിട്ടു നിയമനം ലഭിച്ച യുവ ഐ.പി.എസുകാരെ ആവശ്യപ്പെട്ട് അദ്ദേഹം മറുപടി നല്‍കിയത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ മേഖലകളില്‍ എസ്.പി തസ്തികയിലേക്കു നിയമിക്കേണ്ടവരുടെ പേരുകള്‍ കത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ എറണാകുളം മേഖലാ എസ.്പി. ടി നാരായണന് മാത്രമാണ് നേരിട്ട് ഐ.പി.എസ് ഉള്ള ഉദ്യോഗസ്ഥന്.മേഖലാ എസ്.പിമാര്‍ക്കു പുറമെ എസ്.പിമാരുടെ ചുമതലയില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ സെല്ലും തിരുവനന്തപുരത്ത് രണ്ട് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂനിറ്റും ഇന്റലിജന്‍സ് വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. എക്സൈസിലും വിജിലന്‍സ് എസ.്പി തസ്തികയുണ്ട്. ഇവരെല്ലാം സ്ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ് ലഭിച്ചവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."