ഒടുവില്‍ ദലിത് കുടുംബത്തിന്റെ വീടിന് നമ്പര്‍ ലഭിച്ചു
ഷൊര്‍ണൂര്‍: ദലിത് കുടുംബത്തിന്റെ വീടിന് ഒടുവില്‍ വീട്ടു നമ്പര്‍ ലഭിച്ചു. മനുഷ്യാവകാശകമ്മീഷന് ഇടപെട്ടതോടെയാണ് ചുഡുവാലത്തൂര്‍ കാരക്കാട് റോഡില്‍ കുന്നത്തുതൊടി ശശീന്ദ്രന്റെ വീടിന് വീട്ടു നമ്പര്‍ ലഭിച്ചത്. രണ്ടാഴ്ച മുന്‍പ് വീടിന് വൈദ്യുതി കണക്ഷനും ലഭിച്ചിരുന്നു. നഗരസഭ അനുവദിച്ച സ്ഥലത്ത് നിര്‍മിച്ച വീടിന് നാലു വര്‍ഷം മുന്‍പാണ് വീട്ടു നമ്പറിന് അപേക്ഷ കൊടുക്കുന്നത്. വീടിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ കൃഷി സ്ഥലത്താണ് വീട് നിര്‍മിച്ചിരിക്കുന്നതെന്ന് കാണിച്ച് പാടശേഖരസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വീടിന് നമ്പര്‍ ലഭിച്ചിരുന്നില്ല.
നമ്പര്‍ ലഭിക്കാത്തതിനാല്‍ റേഷന്‍ കാര്‍ഡും, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, വൈദ്യുതി എന്നിവ അന്യമായി. ശശീന്ദ്രന് പുറമെ ഭാര്യ ജാനകിയും കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. മക്കളായ ഷിജിത്തും, ഷിബിന്റെയും അസുഖത്തിനുള്ള വരുമാനവും കണ്ടെത്തണം. ഭവന നിര്‍മാണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിക്കാനുള്ള സഹായം നഗരസഭ അനുവദിച്ചിരുന്നത്. വീടിന്റെ പണികള്‍ തീര്‍ത്ത് നമ്പറിന് അപേക്ഷിച്ചപ്പോഴാണ് നിയമതടസങ്ങള്‍ ചൂണ്ടികാട്ടി റവന്യൂ വകുപ്പ് സ്റ്റേ നല്‍കിയതെന്ന് നഗരസഭ ആരോപിച്ചിരുന്നു. ഓഫീസുകള്‍ കയറി ഇറങ്ങിയ ശശീന്ദ്രന് ഒടുവില്‍ പരമേശ്വരന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശകമ്മീഷന്, ഓംബുഡ്സ്മാന് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടത്. ഇതിനിടയില്‍ പട്ടികജാതി സംഘടനകളുടെ ആഭിമു ഖ്യത്തില്‍ നഗരസഭ ഓഫിസിനു മുന്നില്‍ കണ്ണുകെട്ടിയുള്ള സമരം ഉള്‍പ്പെടെ പ്രക്ഷോഭവും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."